പ്രവാസി നാട്ടിലെത്തിയ തക്കത്തിന് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി, ഇരുവരും പഠനകാലം മുതല്‍ അടുപ്പത്തിൽ, ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന യുവതി കാമുകനൊപ്പം പോയത് സ്വന്തം മക്കളെ ഉപേക്ഷിച്ച്....വിദേശത്ത് നിന്ന് യുവാവ് എത്തിയപ്പോൾ വമ്പൻ ട്വിസ്റ്റ്...

ചെങ്ങന്നൂരിൽ രണ്ട് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതി അറസ്റ്റില്‍. മുളക്കുഴ പെരിങ്ങാല ശ്രീനന്ദനം വീട്ടില്‍ അഞ്ജന (35), ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ കൊച്ചാദിശ്ശേരി വീട്ടില്‍ കെ.ആര്. സുജിത്ത് (36) എന്നിവരാണ് അറസ്റ്റിലായത്. പത്തുവയസില്‍ താഴെയുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന അഞ്ജന കഴിഞ്ഞ 11ന് പുലര്‍ച്ച രണ്ടിനാണ് സുജിത്തിനൊപ്പം പോയത്.
അഞ്ജനയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ് ജോലി ചെയ്തിരുന്നത്. ഇയാള്‍ 11-ന് പുലര്‍ച്ച 4.45-ന് വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോഴാണ് അഞ്ജന മറ്റൊരാളോടൊപ്പം പോയത് അറിഞ്ഞത്. ഇരുവരും പഠനകാലം മുതല്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് എസ്.ഐ എസ്. രാജേഷ്, സീനിയര്‍ സി.പി.ഒ ബാലകൃഷ്ണന്, വനിത സിവില്‍ പൊലീസ് ഓഫീസര്‍ മായാദേവി എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha






















