മൂന്നാര്‍ കേരളത്തിന് നഷ്ടമാകുമോ? തൊഴിലാളികളെ രംഗത്തിറക്കിയുള്ള സമരത്തിനു പിന്നില്‍ തമിഴ്‌നാട്, എങ്ങനെ നേരിടുമെന്നറിയാതെ സര്‍ക്കാര്‍

തമിഴ്‌നാടിന്റെ ഇടപെടലാണ് മൂന്നാറിലെ തൊഴിലാളി സമരത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘടനകളാണെ് സമരത്തിന് പിന്നിലെന്നാണ് സൂചന.മൂന്നാറില്‍ ജോലിയെടുക്കുന്ന ഒരു വിഭാഗത്തിന് തമിഴ്‌നാടിനോട് താല്‍പ്പര്യമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് തമിഴ്‌നാടിന്റെ നീക്കങ്ങള്‍. തമിഴ്‌നാടിനൊപ്പം ചേര്‍ന്നാല്‍ ലഭിക്കാവുന്ന ആനുകൂല്യങ്ങളും സൗജന്യങ്ങളും ഉയര്‍ത്തിയാണ് മൂന്നാര്‍ ജനതയെ തമിഴ്‌നാടിനോട് അടുപ്പിക്കാന്‍ നീക്കം നടക്കുന്നത്. തമിഴ് തൊഴിലാളികലെ സമരത്തിനിറക്കി മൂന്നാര്‍ തമിഴ് ഭൂരിപക്ഷ പ്രദേശമാണെന്ന് വരുത്തുകയാണ് ലക്ഷ്യം. നേരത്തെ മുല്ലപ്പെരിയാര്‍ സമരകാലത്തും തൊഴിലാളികളെ കൊണ്ട് സമരം നടത്തിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് അതിനെ ഇല്ലാതാക്കാന്‍ കേരളത്തിനായി.
മൂന്നാറിനെയും ഇടുക്കിയിലെ ഒരു ഭാഗത്തേയും തമിഴ്‌നാടിന്റെ ഭാഗമാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് ഇപ്പോഴുണ്ടായ ഈ തൊഴിലാളി സമരം. ഇക്കാര്യങ്ങള്‍ സംസ്ഥാന പൊലീസിന്റെ ഇന്റലിജിന്‍സിനും വ്യക്തമായി അറിയാം. മൂന്നാറിലെ പ്രത്യേക സാഹചര്യം സംസ്ഥാന സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് മൂന്നാറിലെ ബോണസ് സമരത്തില്‍ മുതലെടുപ്പ് നടത്താനുള്ള നീക്കം. ഇതിനെ ചെറുക്കാന്‍ കേരളവും വ്യക്തമായ പദ്ധതി തയ്യാറാക്കും.
തൊഴിലാളികളുടെ പേരില്‍ ടാറ്റയില്‍ നിന്നും മറ്റും പണം വാങ്ങി സുഖജീവിതമാണ് തൊഴിലാളി നേതാക്കള്‍ നടത്തുന്നത്. ഇത് കണ്ടും കേട്ടും മനസ്സ് മടുത്താണ് മൂന്നാറിലെ തൊഴിലാളികളും തമിഴ്‌നാട്ടില്‍ നിന്ന് വിഭജനത്തിനായി വാദിക്കുന്നവരുടെ ക്യാമ്പില്‍പ്പെട്ടത്. നിലവില്‍ ഒരു രാഷ്ട്രീയ നേതാവിനേയും സമരക്കാര്‍ അടുപ്പിക്കുന്നില്ല. തുകൊണ്ട് തന്നെയാണ് ഇന്നലെ സമരമുഖത്തെത്തിയ എസ് രാജേന്ദ്രന്‍ എംഎല്‍എയെ സമരക്കാര്‍ ആക്രമിക്കാന്‍ തുനിഞ്ഞത്. എന്നാല്‍ ഇസ് ബിജിമോളെയും. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെയും സമരക്കാര്‍ സ്വാഗതം ചെയ്തത് വ്യത്യസ്ഥമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























