ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം... ആഷിഖിന്റെ മരണകാരണം നെഞ്ചിലേറ്റ നാലു കുത്തുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൊല്ലപ്പെട്ട ആഷിഖിന്റെ മരണകാരണം നെഞ്ചില്‍ ആഴത്തിലേറ്റ നാലു കുത്തുകളാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മോഷണ കേസില്‍ അറസ്റ്റിലായ ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് എന്ന യുവാവിനെ പട്ടാമ്ബി പൊലീസ് ചോദ്യം ചെയ്തപ്പോഴായിരുന്നുസുഹൃത്തിനെ കൊന്നു കുഴിച്ച് മൂടിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്.
കൊല്ലപ്പെട്ട ആഷിഖിന്റെ മൃതദേഹത്തില്‍ അഞ്ച് മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കൂടാതെ ഇയാളുടെ കഴുത്തിലും കുത്തേറ്റ പാടുകള്‍ ഉണ്ട്. ശരീരത്തില്‍ പല ഭാഗത്തും ചതവുകളുളളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2015 ലെ മോഷണക്കേസിലാണ് മുഹമ്മദ് ഫിറോസിനെ പട്ടാമ്ബി പൊലീസ് കസ്റ്റിഡിയിലെത്ത് ചോദ്യം ചെയ്തത്. ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയും സുഹൃത്തുമായ ലക്കിടി സ്വദേശി ആഷിഖിനെയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു വെളിപ്പെടുത്തല്‍. കഴിഞ്ഞ ഡിസംബര്‍ 17നാണ് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ പ്രതി ഫിറോസ് കത്തികൊണ്ടു കുത്തികൊലപ്പെടുത്തുകയായിരുന്നു.
ആഷിഖ് തര്‍ക്കത്തിനിടെ തന്നെ കുത്താന്‍ ശ്രമിച്ചെന്നും ഇതേ കത്തി പിടിച്ച് വാങ്ങി ആഷിഖിന്റെ കഴുത്തില്‍ കുത്തുകയുമായിരുന്നു എന്നാണ് ഫിറോസിന്റെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് തന്റെ പെട്ടിയോട്ടോയില്‍ മൃതദേഹം ചിനക്കത്തൂരിന് സമീപം ആളൊഴിഞ്ഞ പറമ്ബില്‍ കുഴിച്ച് മൂടുകയുമായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് സംഘം വന്‍ സന്നാഹത്തോടെ പാലപ്പുറത്ത് നടത്തിയ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. പ്രതിയുമായി പൊലീസ് പാലക്കാട് ചിനക്കത്തൂരില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
മൃതദേഹ അവശിഷ്ടങ്ങള്‍ ആഷിഖിന്റെതാണെന്ന് പിതാവ് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അതേസമയം, മോഷണക്കേസില്‍ ഉള്‍പ്പെട്ടതിന 2021 ഡിസംബര്‍ 17ാം തീയതി മുതല്‍ ആഷിഖിനെ കാണാനില്ലെന്ന് നാട്ടുകാരും പറയുന്നുണ്ട്. എന്നാല്‍ യുവാവിനെ കാണാതായ സംഭവത്തില്‍ ആരും പരാതി നല്‍കിയിരുന്നില്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























