മണ്ണെണ്ണ അബദ്ധത്തില്‍ കുടിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഒന്നര വയസ്സുകാരി മരിച്ചു

അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഒന്നര വയസ്സുകാരി മരിച്ചു. നീലേശ്വരം കൊയമ്പ്രം ഉച്ചുളിക്കുതിരില്‍ ശിവന്‍ഫരേഷ്മ ദമ്പതികളുടെ മകള്‍ ആദിശ്രീയാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. വീട്ടില്‍ സൂക്ഷിച്ച മണ്ണണ്ണ വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടി കുടിച്ചത്. നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുരുന്നിനെ സ്ഥിതി വഷളായതിനത്തെുടര്‍ന്ന് പരിയാരത്തേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി വൈകി മരണം സംഭവിക്കുകയായിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























