കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം; പരാതിക്കാരി ചെക്ക് കേസില്‍ പ്രതിയെന്ന് റോയ് വയലാട്ട്, കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നത്, യുവതിക്കും അന്വേഷണ ഉദ്യോഗസ്ഥനും എതിരെ ഗുരുതരമായ ആരോപണങ്ങൾ; ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കോടതിയുടെ അനുമതി തേടി പ്രതികൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണവുമായി നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്. വ്യാജ പരാതി നല്‍കി കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച റോയ് പരാതിക്കാരിക്കെതിരെ ചെക്ക് കേസ് നിലവിലുണ്ടെന്നും ഹൈ കോടതിയിൽ വ്യക്തമാക്കി. റോയിയെയും മറ്റു പ്രതികളെയും തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പരാതിക്കാരിയായ യുവതിക്കും അന്വേഷണ ഉദ്യോഗസ്ഥനും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് റോയ് വയലാട്ട് ഉന്നയിച്ചിരിക്കുന്നത്. തന്നെ കള്ളക്കേസില്‍ കുടുക്കാനാണ് പരാതിക്കാരിയുടെ ശ്രമം. നേരത്തെയും ഇത്തരത്തില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിന് പരാതിക്കാരിക്കെതിരെ കേസ് ഉണ്ടെന്ന് റോയിയുടെ അഭിഭാഷകന്‍ പറഞ്ഞു.
വയനാട് സ്വദേശി ബെന്നിയാണ് പരാതിക്കാരിക്കെതിരെ ചെക്ക് കേസ് നല്‍കിയിട്ടുള്ളത്. പരാതി നല്‍കിയ ശേഷം ഇവര്‍ നിരന്തരം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നു. കുട്ടിയുടെ വിവരം പോലും നല്‍കുകയും ചെയ്യുകയായാണ്.
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും റോയ് ആരോപിച്ചു. മൂന്ന് മാസത്തിലേറെയായി അന്വേഷണ സംഘവുമായി സഹകരിക്കുന്നുണ്ടെന്നും റോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ കോടതിയുടെ അനുമതി തേടി. ആവശ്യമെങ്കില്‍ പരിശോധിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. റോയ് വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തെയ്ക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha




















