കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ജോയി തോമസിനെ മാറ്റണമെന്ന് സുധീരന്‍

കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ജോയി തോമസിനെ മാറ്റണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തു നല്കി. നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്നയാളാണ് ജോയ് തോമസെന്നും അതിനാല്‍ സ്ഥാനത്തു നിന്നും മാറ്റണമെന്നുമാണ് സുധീരന്‍ കത്തില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഐ ഗ്രൂപ്പ് പിന്തുണയ്ക്കുന്ന ജോയ് തോമസിനെതിരേ സുധീരന്‍ കര്‍ശന നിലപാടെടുക്കുന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്നും വിലയിരുത്തലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഅപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























