ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന : ദുര്‍ബലമായ കേസെന്ന് കോടതി

പൊലീസ് രേഖപ്പെടുത്തിയ സാക്ഷികളുടെ മൊഴികളില്‍ മതിയായ തെളിവുകള്‍ വരുന്നില്ല. ശാസ്ത്രീയ തെളിവുകളായ ഫോണ്‍ കോള്‍ രേഖകള്‍, സിം കാര്‍ഡുകള്‍ തുടങ്ങിയവയൊന്നും ഹാജരാക്കിയിട്ടില്ല. പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്നതിനും അവര്‍ ഗൂഢാലോചന നടത്തിയതിനും ആയുധങ്ങള്‍ ഏന്തിയതിനും മതിയായ തെളിവില്ല. അപര്യാപ്തവും ദുര്‍ബലവുമായ കേസുമായി മുന്നോട്ടുപോകുന്നത് നിരര്‍ഥകമാണെന്ന് പറഞ്ഞാണ് 26 പേജുള്ള ഉത്തരവ് അവസാനിക്കുന്നത്. വടകര പാര്‍ലമെന്റ് മണ്ഡലം നഷ്ടപ്പെടുകയും ഏറാമല, അഴിയൂര്‍, ചോറോട്, ഒഞ്ചിയം എന്നീ പഞ്ചായത്തുകളില്‍ സംഘട്ടനവും കാരണം സി.പി.എമ്മും ആര്‍.എം.പിയും തമ്മില്‍ രാഷ്ട്രീയ വിരോധം വര്‍ധിച്ചത് ടി.പി.യെ വകവരുത്തണമെന്ന തീരുമാനത്തിലത്തൊന്‍ പ്രതികളെ പ്രേരിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























