മൂന്നാറില്‍ എം.എല്‍.എ നിരാഹാരം തുടങ്ങി, തൊഴിലാളികളുടെ സമരം ന്യായമെന്ന് ഉമ്മന്‍ചാണ്ടി

വേതന-ബോണസ് വര്‍ദ്ധന ആവശ്യപ്പെട്ട് മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നതിനിടെ, പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍ നിരാഹാരം തുടങ്ങി. തോട്ടം തൊഴിലാളികളുടെ സമരപ്പന്തലില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറിയാണ് രാജേന്ദ്രന്റെ സമരം. തൊഴിലാളികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യമായിരിക്കും സമരത്തില്‍ ഉന്നയിക്കുകയെന്ന് എം.എല്‍.എ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി ഉടന്‍ ഇടപെടണം. കണ്ണന്‍ ദേവന്‍ കമ്പനി ലോക്കൗട്ടിലേക്കു പോകുന്ന സാഹചര്യം ഒഴിവാക്കണമെന്നും രാജേന്ദ്രന്‍ പറഞ്ഞു.
അതിനിടെ തോട്ടം തൊഴിലാളികളുടെ സമരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ന്യായീകരിച്ചു. തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ആവശ്യമെങ്കില്‍ താന്‍ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടുംമെന്നും അദ്ദേഹം അറിയിച്ചു. കണ്ണന്‍ദേവന്‍ കന്പനിക്കാരുമായി നാളെ എറണാകുളത്ത് ചര്‍ച്ച നടത്തും. മന്ത്രിമാരായ ഷിബു ബേബി ജോണും ആര്യാടന്‍ മുഹമ്മദും ഇതിനോടകം കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. കമ്പനി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























