വിനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താനാവാതെ പൊലീസ്... കത്തി ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ച് പരസ്പരവിരുദ്ധമായി പറഞ്ഞിരുന്ന രാജേന്ദ്രന്‍ കത്തി ഉപേക്ഷിച്ച സ്ഥലത്തെപ്പറ്റി ഓര്‍ക്കുന്നില്ലെന്നുപറഞ്ഞത് അന്വേഷണസംഘത്തെ വെട്ടിലാക്കി

വിനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താനാവാതെ പൊലീസ്...
കത്തി ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ച് പരസ്പരവിരുദ്ധമായി പറഞ്ഞിരുന്ന രാജേന്ദ്രന്‍ കത്തി ഉപേക്ഷിച്ച സ്ഥലത്തെപ്പറ്റി ഓര്‍ക്കുന്നില്ലെന്നുപറഞ്ഞത് അന്വേഷണസംഘത്തെ വെട്ടിലാക്കി.
നിര്‍ണായക തെളിവായ കത്തി കണ്ടെത്താന്‍ രാജേന്ദ്രനെ ഇന്നലെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഓട്ടോ യാത്രയ്ക്കിടെ കത്തി എവിടെയോ വലിച്ചെറിഞ്ഞതായി പറയുന്നുണ്ടെങ്കിലും സ്ഥലമേതെന്ന് കൃത്യമായി പറയാന്‍ ഇയാള്‍ കൂട്ടാക്കുന്നില്ല. ഓട്ടോയില്‍ നിന്ന് എന്തെങ്കിലും സാധനങ്ങള്‍ വലിച്ചെറിഞ്ഞാല്‍ അത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടേണ്ടതാണ്.
ഓട്ടോഡ്രൈവറില്‍ നിന്ന് അത്തരം സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കത്തി ഒളിപ്പിച്ച സ്ഥലം രാജേന്ദ്രന്‍ മനപൂര്‍വം മറച്ചുവയ്ക്കുന്നതാകാമെന്നാണ് പൊലീസിന്റെ സംശയം.എന്തായാലും ഇന്ന് കത്തിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
വിനിതയുടെ മാലയിലുണ്ടായിരുന്ന ചുട്ടിയും കണ്ടെത്താനുണ്ട്. മാല തമിഴ്‌നാട്ടിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പൊലീസ് കണ്ടെത്തിയെങ്കിലും ചുട്ടി ഉണ്ടായിരുന്നില്ല. ചുട്ടി അഞ്ചുഗ്രാമത്തിലെ വാടക വീടിന്റെ സണ്‍ഷേഡില്‍ മഴവെള്ളം ഒഴുകിപ്പോകുന്നതിനായി സ്ഥാപിച്ചിട്ടുള്ള പൈപ്പില്‍ ഒളിപ്പിച്ചെന്നാണ് രാജേന്ദ്രന്‍ പറയുന്നത്.
തമിഴ്‌നാട്ടില്‍ പണയസ്ഥാപനങ്ങളില്‍ വിവാഹമോതിരം, ചുട്ടി, താലി എന്നിവ പണയം വയ്ക്കുന്ന പതിവില്ല. അത് ദോഷമാണെന്നാണ് അവരുടെ വിശ്വാസം. ഇതിനാലാണ് ചുട്ടി പൈപ്പില്‍ ഒളിപ്പിച്ചത്. കൊലപാതകം നടന്നതിന് അടുത്തദിവസം രാജേന്ദ്രന്‍ തമിഴ്‌നാട്ടിലായിരുന്നു. അന്ന് മഴയുണ്ടായിരുന്നതിനാല്‍ വെള്ളത്തോടൊപ്പം ചുട്ടി ഒഴുകിപ്പോയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. മാലയിലെ ചുട്ടി കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെങ്കിലും രാജേന്ദ്രനെ കൊലപാതകവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ധാരാളം തെളിവുകള്‍ പൊലീസിന് തമിഴ്‌നാട്ടിലെ വാടക വീട്ടില്‍ നിന്ന് കിട്ടിയിട്ടുണ്ട്.
വിനിതയുടെ മാല പണയംവച്ച രസീത്, പേരൂര്‍ക്കട ആശുപത്രിയിലെ ഒ.പി ടിക്കറ്റ്, പണയ സ്ഥാപനത്തില്‍നിന്ന് വീണ്ടെടുത്ത വിനിതയുടെ മാല തുടങ്ങിയവ രാജേന്ദ്രനെ കൊലപാതകവുമായി ബന്ധപ്പെടുത്തുന്ന സുപ്രധാന തെളിവുകളാണ്.കത്തിയുടെ കാര്യത്തില്‍ പുതിയ വെളിപ്പെടുത്തലുണ്ടായില്ലെങ്കില്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്ന് വൈകിട്ട് 5ന് മുമ്പായി രാജേന്ദ്രനെ കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
"
https://www.facebook.com/Malayalivartha