സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.... കോവിഡ് അതിജീവനത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്... സഭവിട്ട് പ്രതിപക്ഷം

കോവിഡ് അതിജീവനത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കേന്ദ്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളും ഗവര്‍ണര്‍ വായിച്ചു. കെ റെയില്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണെന്നും ഇതിന് കേന്ദ്രം അനുമതി നല്‍കണമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങള്‍ ഇങ്ങനെ....
കോവിഡ് പ്രതിസന്ധികാലത്തെ അതിജീവനം. രോഗവ്യാപനകാലത്ത് സര്‍ക്കാര്‍ ഒപ്പം നിന്നു. കോവിഡിനെ വിജയകരമായി പ്രതിരോധിച്ചു. രോഗവ്യാപന കാലത്ത് സര്‍ക്കാര്‍ ഒപ്പം നിന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കി.
സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതി വിജയകരമായി നടപ്പാക്കി.
ജന സുരക്ഷയ്ക്കാണ് പ്രധാനം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജലനിരപ്പ് 136 അടി ആക്കി നിലനിര്‍ത്തണം. പുതിയ ഡാം വേണം.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുള്ള കെടുതികള്‍ നേരിടാണ് സര്‍ക്കാര്‍ നടപടിയെടുത്തു.
കേരളം സുസ്ഥിര വികസന സൂചികകളില്‍ ഏറെ മുന്നില്‍. കേരളം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം.
നീതീ ആയോഗിന്റെ വികസന സൂചികകളില്‍ കേരള ആരോഗ്യ മേഖല ഒന്നാമത്. നീതി ആയോഗിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി.
എല്ലാവര്‍ക്കും വീടും ഭൂമിയും എന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കും. കെ റെയില്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതി. പരിസ്ഥിതി സൗഹൃദ പദ്ധതിയാണ് കെ റെയില്‍. കെ റെയിലിന് അനുമതി നല്‍കണം. സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണം. അതിവേഗ യാത്രയ്ക്ക് പദ്ധതി അനിവാര്യം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ നടപടിയെടുക്കും.
സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം കൂട്ടാന്‍ കൂടുതല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ യൂണിറ്റുകള്‍. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമായി കൃഷിശ്രീ യുണിറ്റുകള്‍ ആരംഭിക്കും. നിലവിലെ കുറഞ്ഞ പ്രീമിയത്തില്‍ ലീഡിങ് ഇന്‍ഷുറന്‍സ് കമ്പനിയുടെ സേവനം ലഭ്യമാക്കും.
വ്യവസായികളുടെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹാരിക്കും. വ്യവസായ സ്ഥാപനങ്ങളിലെ ആവര്‍ത്തിച്ചുള്ള പരിശോധനകള്‍ ഒഴിവാക്കും. സംസ്ഥാനം വ്യവസായ സൗഹൃദം.
നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം. കേന്ദ്ര പൂളില്‍ നിന്നും നികുതി കുറയുന്നതില്‍ പരാമര്‍ശം. ധനക്കമ്മി കുറക്കുന്നതിനുള്ള ഗ്രാന്‍ഡില്‍ കേന്ദ്രം കുറവു വരുത്തി. കടുത്ത സാമ്പത്തിക ബാധ്യതയാണ് കോവിഡില്‍ ഉണ്ടായത്. പ്രതിസന്ധി കാലത്ത് കേന്ദ്രം സഹായിച്ചില്ല. സംസ്ഥാന വിഹിതം കുറച്ചു. 6500 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കാനുണ്ട്.
വാഗ്ദാനങ്ങളൊക്കെ സര്‍ക്കാര്‍ നടപ്പിലാക്കി. എല്ലാവര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കും. സാമ്പത്തിക പുനരുജ്ജീവനത്തിന് പദ്ധതികള്‍.കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ വഴി തേടും. കൈത്തറിക്ക് കേരള ബ്രാന്‍ഡ് കൊണ്ടു വരും.
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കി ഗവര്‍ണര്‍ സഭയില്‍ നിന്ന് മടങ്ങി. എന്നാല്‍ നയപ്രഖ്യാപന പ്രസംഗം മുഴുവനായും വായിച്ചിട്ടില്ല.
അവസാന ഭാഗത്തേക്ക് കടന്നോട്ടെ എന്ന് സ്പീക്കറോട് ചോദിക്കുകയും തുടര്‍ന്ന് അവസാന ഭാഗം വായിക്കുകയുമായിരുന്നു. അതേസമയം കേന്ദ്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളും കെ റെയിലുമായി ബന്ധപ്പെട്ട ഭാഗങ്ങളും അദ്ദേഹം വായിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha