കാളവണ്ടിയില്‍ ബൈക്ക് ഇടിച്ച് കുമളിയില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കാളവണ്ടിയില്‍ ബൈക്ക് ഇടിച്ച് കുമളിയില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. രാജകുമാരി കജനാപ്പാറ സ്വദേശി പ്രഭു മനോഹരന്‍(28), ബോഡിനായ്ക്കന്നൂര്‍ ന്യൂ കോളനി സ്വദേശി പ്രദീപ് സെല്‍വം(27) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചയാണ് അപകടം നടന്നത്. ബോഡിനായ്ക്കന്നൂരില്‍ അണ്ണാ ഡിഎംകെയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുത്ത ശേഷം ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് വച്ചുതന്നെ ഇരുവരും മരിച്ചു.
"
https://www.facebook.com/Malayalivartha