സർക്കാരും ഗവർണറും തമ്മിൽ ഒത്തുകളിക്കുകയാണ്; അവർ തമ്മിൽ സൗന്ദര്യപിണക്കം മാത്രമാണ്; അത് തീർക്കാൻ ഇടനിലക്കാരുമുണ്ട്; യഥാർത്ഥ കൊടുക്കൽ വാങ്ങൽ ആണ് നടക്കുന്നത്; സിപിഎം -ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെ പൊളിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സർക്കാരും ഗവർണറും തമ്മിൽ ഒത്തുകളിക്കുകയാണ് എന്ന ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരും ഗവർണറും തമ്മിൽ സൗന്ദര്യപിണക്കം മാത്രമാണ്. അത് തീർക്കാൻ ഇടനിലക്കാരുമുണ്ട്. യഥാർത്ഥ കൊടുക്കൽ വാങ്ങൽ ആണ് നടക്കുന്നത്. വി.സി. നിയമനം, ലോകായുക്ത നിയമഭേദഗതി തുടങ്ങി എല്ലാ വിഷയങ്ങളിലും ഇവർ പരസ്പര സഹായ സംഘങ്ങളായി പ്രവർത്തിക്കുന്നു.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ, ഗവർണർ അവരുടെ പ്രതിനിധിയായി നിന്ന് സി.പി.എമ്മും മുഖ്യമന്ത്രിയുമായി ഒത്തുതീർപ്പുകൾ നടത്തുന്ന കാലമാണിത്. നിയമസഭയിൽ പ്രതിപക്ഷം ഇക്കാര്യങ്ങൾ ഉന്നയിക്കും. ശക്തമായി പ്രതികരിക്കും. സിപിഎം -ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെ പൊളിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു . ഗവർണറുടെ നയപ്രഖ്യാപനം ബഹിഷ്ക്കരിച്ച പ്രതിപക്ഷാംഗങ്ങൾ നിയമസഭാ കവാടത്തിൽ മാധ്യമങ്ങളെ കണ്ടു.
https://www.facebook.com/Malayalivartha