'എംഎം മണിയുടെ പ്രസ്താവനക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം'; മുന്‍ വൈദ്യുതി മന്ത്രി എം എം മണിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ആര്യാടന്‍ മുഹമ്മദ്

മുന്‍ വൈദ്യുതി മന്ത്രി എം എം മണിക്കെതിരെ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. രാഷ്ട്രീയ വൈരാഗ്യമാണ് എംഎം മണിയുടെ പ്രസ്താവനക്ക് പിന്നില്‍. യുഡിഎഫിന്റെ കാലത്ത് അഴിമതി നടന്നിട്ടില്ലെന്നും വൈദ്യുതി കരാറിന്റെ ഗുണഭോക്താവ് എല്‍ഡിഎഫ് സര്‍ക്കാറായിരുന്നു എന്നും അക്കാലത്ത് ക്രമക്കേട് നടന്നു എങ്കില്‍ അതിന് ഉത്തരവാദി എം എം മണി ആണെന്നും ആര്യാടന്‍ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി മേഖലയില്‍ നടപ്പാക്കിയ പദ്ധതിയില്‍ അഴിമതിയുണ്ടെന്ന മുന്‍ മന്ത്രി എം എം മണിയുടെ പ്രസ്താവനക്കെതിരെയാണ് മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് രംഗത്ത് വന്നത്. അന്നുണ്ടാക്കിയ ധാരണ പ്രകാരം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു യൂണിറ്റ് വൈദ്യുതി പോലും വാങ്ങിയിരുന്നില്ല. എം.എം. മണി മന്ത്രിയായ ശേഷമാണ് അന്നുണ്ടാക്കിയ കരാര്‍ പ്രകാരം വൈദ്യുതി വാങ്ങിയത്.
കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ടാണ് അന്ന് കരാറില്‍ ഏര്‍പ്പെട്ടത്. 2012-13ല്‍ കെ.എസ്.ഇ.ബിയുടെ മുഴുവന്‍ വരുമാനത്തിന്റെ 102 ശതമാനം ചെലവിട്ടാണ് പുറമെ നിന്നും വൈദ്യുതി വാങ്ങിയിരുന്നത്. ഇതില്‍ തന്നെ എന്‍.ടി.പി.സിയുടെ കായംകുളം പ്ലാന്റില്‍ നിന്നും റിലയന്‍സിന്റെ എറണാകുളത്തെ BSES കമ്ബനിയില്‍ നിന്നും ഗോയങ്കയുടെ കാസര്‍ഗോട്ടെ പ്ലാന്റില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിന് യൂണിറ്റിന് 9 രൂപ മുതല്‍ 11 രൂപവരെ ചെലവിട്ടിരുന്നു.
എന്നിട്ടും തികയാതെ വന്ന സമയത്താണ് ഈ സ്‌കീമിന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ചെയ്യാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചത്. ഈ സ്‌കീമില്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളും ടെന്‍ഡര്‍ വിളിച്ചിരുന്നു. തമിഴ്‌നാട് 1000 മെഗാവാട്ടിനു വേണ്ടി ടെന്‍ഡര്‍ ചെയ്തു. വൈദ്യുതി കൊണ്ടുവരാനുള്ള കോറിഡോര്‍ ആദ്യം അപേക്ഷനല്‍കുന്ന സംസ്ഥാനങ്ങള്‍ക്ക് ആദ്യമെന്ന രീതിയില്‍ നല്‍കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥപ്പെടുത്തിയിരുന്നത്.
https://www.facebook.com/Malayalivartha