ഫണ്ടിനെച്ചൊല്ലിയുള്ള വിവാദത്തെ തുടർന്ന് കയ്യാങ്കളിയും കയ്യേറ്റവും ഉപരോധവും കൂട്ട അടിയുമായി പ്രതിപക്ഷ ഭരണപക്ഷ രാഷ്ട്രീയ സമരം; കോട്ടയം നഗരസഭയിൽ ചെയർപേഴ്‌സണെ പൂട്ടിയിട്ടുള്ള പ്രതിപക്ഷ സമരം അവസാനിച്ചു

കോട്ടയം നഗരസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ അതിന്റെ മൂർധന്യതയിലെത്തി. നഗരസഭ പ്രതിപക്ഷ അംഗങ്ങൾ ചെയർപേഴ്‌സണിനെ പൂട്ടിയിട്ടതോടെയാണ് സമരം അതിരൂക്ഷമായത്. ഇതിനിടെ ചെയർപേഴ്‌സണിനെ പൂട്ടിയിട്ട സമരത്തിന്റെ ഭാഗമായി പ്രതിപക്ഷ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ കയ്യേറ്റവും ഉണ്ടായി. ഒരു മണിക്കൂർ നീണ്ട പ്രതിഷേധം ഒടുവിൽ പ്രകടനത്തോടെയാണ് പ്രതിപക്ഷ കൗൺസിലർമാർ അവസാനിപ്പിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭയിൽ പ്രതിഷേധം ആരംഭിച്ചത്. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചെയർപേഴ്‌സണിന്റെ മുറിയിലെത്തി ചർച്ച നടത്തിയ പ്രതിപക്ഷാംഗങ്ങൾ മുറി ഉള്ളിൽ നിന്നും പൂട്ടുകയായിരുന്നു.
കോട്ടയം നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ വികസന പ്രവർത്തനങ്ങൾക്ക് ചെയർപേഴ്‌സൺ ഫണ്ട് അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷ കൗൺസിലർമാർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. കുടിവെള്ളം, സ്ട്രീറ്റ് ലൈറ്റ്, റോഡ് അറ്റകുറ്റപണികൾക്കൊന്നിനും ചെയർപേഴ്‌സൺ ഫണ്ട് അനുവദിക്കുന്നില്ലെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ ആരോപിച്ചു. ഇതേ തുടർന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
വിഷയം ചർച്ച ചെയ്യുന്നതിനായി നഗരസഭ പ്രതിപക്ഷാംഗങ്ങൾ ചെയർപേഴ്‌സണിന്റെ മുറിയിൽ എത്തുകയായിരുന്നു. തുടർന്നു, മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷാംഗങ്ങൾ ചെയർപേഴ്‌സണിനെ തടഞ്ഞു വച്ചു. തുടർന്നു ഇവർ ചെയർപേഴ്‌സണിന്റെ മുറി ഉള്ളിൽ നിന്നും പൂട്ടുകയായിരുന്നു. തങ്ങളുടെ ആവശ്യങ്ങൾക്ക് അനുകൂല തീരുമാനമുണ്ടാകും വരെ സമരം ശക്തമായി തുടരുമെന്നു പ്രതിപക്ഷ അംഗങ്ങൾ അറിയിച്ചു.
ഭരണപക്ഷത്തെ അംഗങ്ങൾ ചെയർപേഴ്‌സണിന്റെ മുറിയുടെ പുറകിൽ കാവൽ നിൽക്കുകയാിരുന്നു. തുടർന്നാണ് പ്രതിഷേധം ശക്തമായത്. തുടർന്നു, പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിസൽ ഒരു മണിക്കൂറിനു ശേഷം പുറത്തിറങ്ങി. ഇതേ തുടർന്നു ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റവും, നേരിയ തോതിൽ കയ്യേറ്റവും ഉണ്ടായി. മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് ഇവരെ പിടിച്ചു മാറ്റിയത്. തുടർന്ന്, പുറത്തിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ നഗരസഭ വളപ്പിൽ പ്രതിഷേധ യോഗം ചേർന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.എൻ സത്യനേശൻ യോഗം ഉദ്ഘാടനം ചെയ്തു.
https://www.facebook.com/Malayalivartha