രണ്ടുവയസുകാരിയായ മകളെ പീഡിപ്പിച്ച സംഭവം; കേസിൽ പ്രതിയായ പിതാവിന് ജീവപര്യന്തം ശിക്ഷയും 50 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

രണ്ടു വയസുള്ള മകളെ പീഡിപ്പിച്ച കേസില്‍ അച്‌ഛന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 50 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. മുട്ടട സ്വദേശിയെയാണ് ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്.
2018 ഫെബ്രുവരിയിലാണ് സംഭവം. കുട്ടി പതിവായി രാത്രിയില്‍ കരയുന്നത് ശ്രദ്ധിച്ച അമ്മയ്ക്കാണ് ആദ്യം സംശയം തോന്നിയത്. സ്വകാര്യ ഭാഗത്ത് മുറിവ് കണ്ടതിനെ തുടര്‍ന്നാണ് പ്രതിയെ യുവതി സംശയിച്ചത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഒരു ദിവസം നോക്കിയപ്പോള്‍ കുഞ്ഞിനെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടെന്നും അമ്മ മൊഴി നല്‍കിയിട്ടുണ്ട്.
പ്രതിയോട് ചോദിച്ചപ്പോള്‍ ഇത് തന്റെ കുഞ്ഞല്ലെന്നും ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നുമായിരുന്നു പറഞ്ഞിരുന്നതെന്നും യുവതി പറഞ്ഞു. കുട്ടിയുടെ സ്വകാര്യ ഭാഗത്തുണ്ടായ മുറിവ് ഉണങ്ങാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഡോക്ടര്‍മാര്‍ ഇടപെട്ടാണ് പൊലീസില്‍ വിവരം അറിയിച്ചത്.
https://www.facebook.com/Malayalivartha