ഗവര്‍ണറുടെ പരിഭവം മാറ്റാൻ ഉഗ്രൻ മരുന്ന്..!..മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അന്നത്തെ കൃഷി മന്ത്രിയും താനും ചെയ്തത്, സര്‍ക്കാരിനേയും ഗവര്‍ണറേയും രണ്ട് തട്ടിലാക്കാനുള്ള പ്രതിപക്ഷ ശ്രമം പൊളിച്ച് കൈയില്‍ കൊടുത്തു, പ്രതിപക്ഷത്തെ തൂത്തെറിഞ്ഞ് എ.കെ ബാലന്റെ ഉഗ്രൻ മറുപടി..!

സര്‍ക്കാറും ഗവര്‍ണറുമായി പ്രശ്‌നമില്ലെന്ന് വ്യക്തമാക്കി മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലന്‍. എന്ത് പ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കും. ഗവര്‍ണര്‍ക്ക് ഇടയ്ക്ക് പരിഭവം തോന്നും. ഇതിന് മുമ്പും ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഒരു കേക്കുമായി പോയാണ് പ്രശ്നം പരിഹരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നയപ്രഖ്യാപനത്തിന് മുന്നോടിയായി നടന്ന സംഭവങ്ങളില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് തക്കമറുപടിയുമായാണ് അദ്ദേഹം എത്തിയത്.ഗവര്‍ണര്‍ക്ക് ഇടയ്ക്ക് പരിഭവം തോന്നും ഇതിന് മുമ്പും ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. അന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അന്നത്തെ കൃഷി മന്ത്രിയും താനും ഒരു കേക്കുമായി പോയാണ് പ്രശ്നം പരിഹരിച്ചതെന്നും എ കെ ബാലന്‍ പരിഹസിച്ചു.
ഭരണ പ്രതിസന്ധി ഉണ്ടാകുമെന്നാണ് പ്രതിപക്ഷം കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ അതിനുള്ള അവസരം ഒരുക്കിയില്ലെന്നും എ.കെ. ബാലന്‍ കൂട്ടിച്ചേര്‍ത്തു.നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അന്ന് അതൊക്കെ തങ്ങള്‍ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം താനും അന്നത്തെ കൃഷി മന്ത്രിയും കേക്കുമായി പോയാണ് പ്രശ്നം പരിഹരിച്ചത്. നാടകീയമായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും ബാലന്‍ പറഞ്ഞു.
ഗവര്‍ണര്‍ക്ക് ഇടക്ക് പരിഭവവും ദേഷ്യവും സ്നേഹവും ഉണ്ടാകും. എന്തായാലും മുഖ്യമന്ത്രി വിളിച്ചാലോ പോയിക്കണ്ടാലോ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഉണ്ടായിട്ടുള്ളൂ. ഇപ്പോഴും അത് തന്നെയാണ് ഉണ്ടായത്. മുഖ്യമന്ത്രി സര്‍ക്കാരിന്റെ നിലപാട് ബോധ്യപ്പെടുത്തി. അദ്ദേഹം ഒപ്പിട്ടു. അതിലെന്താണ് പ്രശ്നമെന്നും എ കെ ബാലന്‍ ചോദിച്ചു.മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണുക എന്നത് ഗവര്‍ണറുടെ ആഗ്രഹമാണെന്നും എ.കെ. ബാലന്‍ പറഞ്ഞു.
സര്‍ക്കാരിനേയും ഗവര്‍ണറേയും രണ്ട് തട്ടിലാക്കാനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നടന്നിരുന്നെങ്കിലും തങ്ങള്‍ അതെല്ലാം പൊളിച്ച് കൈയില്‍ കൊടുത്തിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എന്നാൽ ഗവര്‍ണറുടെ വിലപേശലിൽ സര്‍ക്കാര്‍ വഴങ്ങിയത് ശരിയായില്ലെന്ന വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തുകയുണ്ടായി.
നയപ്രഖ്യാപനം ഗവര്‍ണറുടെ ഭരണഘടന ബാധ്യത ആണെന്നിരിക്കെ അദ്ദേഹത്തിന് മുന്നില്‍ കീഴടങ്ങേണ്ട യാതൊരു കാര്യവും ഉണ്ടായിരുന്നില്ല.രാജ്ഭവനില്‍ നടക്കുന്നതെല്ലാം അത്ര ശരിയായ കാര്യങ്ങളാണ് എന്ന് ജനങ്ങള്‍ കരുതുന്നില്ലെന്നും മുഖ്യമന്ത്രി ഗവര്‍ണറെ കാണാന്‍ പോയത് എന്തിനാണെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.
നിഷേധാത്മക നിലപാട് ആണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ശക്തമായ കേന്ദ്രത്തിന്റെ പേരില്‍ ഫെഡറലിസത്തിന് നേരെയും സംസ്ഥാനങ്ങളുടെ ഭരണഘടനാധിഷ്ഠിത സ്വയം ഭരണാവകാശത്തിന് നേരെയും നടക്കുന്ന കടന്നാക്രമണങ്ങള്‍ക്കുള്ള ആയുധമായി മാറുകയാണ് ഗവര്‍ണര്‍ പദവിയെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ കാനം പറഞ്ഞു.
https://www.facebook.com/Malayalivartha