വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കേസിൽ യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍.നീണ്ടകര പരിമണം ചീലന്തിമൂക്ക് തോപ്പില്‍ അനീഷ് ഭവനില്‍ നിന്ന് ചവറ തോട്ടിന് വടക്ക് തച്ചിലേത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അനീഷാണ് (24) പിടിയിലായത്.ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലായെന്ന വിവരം അറിയുന്നത്.
ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു . കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.വിനോദിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ സ്വാതി, എ.പി. അനീഷ്, വി. സന്തോഷ്, അന്‍സര്‍ഖാന്‍, എ.എസ്.ഐ മാരായ ഡെല്‍ഫിന്‍ ബോണിഫസ്, സജീല എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha