ഈ കണക്കിന് കുഞ്ഞ് ജനിച്ചാല്‍ എന്തായിരിക്കും അവസ്ഥ!! ഗർഭിണി ആയപ്പോൾ ഇങ്ങനെ! ഇനി കുഞ്ഞ് ജനിച്ചാൽ, അമൃതയുടെ അവസ്ഥ എന്താകും: അമൃത ബാഗിൽ കൊണ്ട് നടക്കുന്ന സാധങ്ങൾ എന്തൊക്കെ ആണെന്നറിയുമോ??

വാട്ട് ഈസ് ഇന്‍ മൈ ബാഗ് എന്ന സെഗ്മമെന്റ് ഇപ്പോള്‍ വളരെ കോമണാണ്. സെലിബ്രിറ്റി താരങ്ങളുടെ ബാഗിനുള്ളിലെ രഹസ്യം പരിശോധിക്കുക എന്നാല്‍ അത് ആരാധകര്‍ക്ക് ഒരു കൗതുകമാണ്. പാര്‍വ്വതി തിരുവോത്തിനെയും നിമിഷ സജയനെയും പോലുള്ള നായികമാരെ ഒഴിച്ചു നിര്‍ത്തിയാല്‍ മിക്ക നായികമാരുടെയും ബാഗില്‍ മേക്കപ്പ് സാധനങ്ങളായിരിയ്ക്കും കൂടുതല്‍. എന്നാല്‍ ആതിര മാധവിന്റെ ബാഗ് തുറന്നപ്പോള്‍ വളരെ വ്യത്യസ്തമായ ചില കാര്യങ്ങളാണ് കാണാന്‍ സാധിയ്ക്കുന്നത്.
കുടംബ വിളക്ക് എന്ന സീരിയലിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ആതിര മാധവ് ഇപ്പോള്‍ പൂര്‍ണ ഗര്‍ഭിണിയാണ്. ഒരു യൂട്യൂബ് ചാനല്‍ നടത്തിയ വാട്ട് ഈസ് ഇന്‍ മൈ ബാഗ് സെഗ്മെന്റിലാണ് ആതിരയുടെ ബാഗിലെ രഹസ്യം പുറത്ത് വന്നത്. ഒരു കുഞ്ഞ്, ചുവന്ന ബാഗ് ആണ് ആതിര കൊണ്ടു വന്നത്. പക്ഷെ അതില്‍ കൊള്ളാവുന്ന സാധനങ്ങളുടെ പരമാവധി കൊള്ളിച്ചിട്ടുണ്ട്.
മാസ്‌ക്, സാനിറ്റൈസര്‍, ലിപ്സ്റ്റിക്ക്, ഫോണ്‍, വാലറ്റ്, കോംപാക്ട്, ബ്രഷ് തുടങ്ങിയ സാധനങ്ങള്‍ മാത്രമല്ല, ഒരു മിഠായി കട തന്നെ ആതിരയുടെ ബാഗില്‍ കാണാം. കടല മിഠായി, പുളി മിഠായി, നാരങ്ങ മിഠായി, ലോലി പോപ്പ് തുടങ്ങി ഒരു അറയില്‍ മുഴുവന്‍ മിഠായികളാണ്. ഗര്‍ഭിണിയായ ശേഷം ഇത് എവിടെ പോവുമ്പോഴും ഉണ്ടാവും എന്ന് നടി പറയുന്നു.
എല്ലാം കൂടെ ഒരുമിച്ച് കഴിക്കുകയല്ല, കൊതി തോന്നുമ്പോള്‍ കഴിക്കാന്‍ വേണ്ടി എടുത്തു വച്ചതാണത്രെ. എല്ലാം ആരോഗ്യത്തിന് നല്ലത് ആയത് കൊണ്ട് കഴിക്കുന്നതിനും കുഴപ്പമില്ല എന്നാണ് ആതിര പറയുന്നത്. അമ്മ ആകാന്‍ പോകുമ്പോള്‍ ഇതാണ് അവസ്ഥ എങ്കില്‍, കുഞ്ഞ് വന്ന് കഴിഞ്ഞാല്‍ ആതിരയുടെ ബാഗില്‍ ഇത് മാത്രമല്ലേ ഉണ്ടാവൂ എന്നാണ് ആരാധകരുടെ ചോദ്യം.
കുടുംബ വിളക്ക് എന്ന സീരിയലില്‍ അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര അവതരിപ്പിച്ചത്. ഗര്‍ഭിണിയായ ശേഷവും അഭിനയം തുടര്‍ന്നിരുന്നു എങ്കിലും, ഡോക്ടര്‍ വിശ്രമം പറഞ്ഞ ശേഷമാണ് നടി ബ്രേക്ക് എടുത്തത്. സീരിയലില്‍ നിന്ന് പിന്മാറി എങ്കിലും സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും സജീവമാണ് താരം
https://www.facebook.com/Malayalivartha