ടെസ്പുരിൽ നിന്നു ജോർഹട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ വമ്പൻ അപകടം; ഗോലഗാട്ട് ജില്ലയിൽ ദേശീയപാതയിൽ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വരികയായിരുന്ന ട്രെയിലറുമായി കൂട്ടിയിടിച്ചു ; വ്യോമസേനാ യുദ്ധവിമാനം സുഖോയ്‌യുടെ പൈലറ്റ് കിഴക്കമ്പലം സ്വദേശി ഫ്ലൈറ്റ് ലഫ്റ്റനന്റ് ജോർജ് കുര്യാക്കോസ് അസമിൽ വാഹനാപകടത്തിൽ മരിച്ചു

മലയാളി വ്യോമസേനാ പൈലറ്റ് അസമിൽ വാഹനാപകടത്തിൽ മരിച്ചു. വ്യോമസേനാ യുദ്ധവിമാനം സുഖോയ്‌യുടെ പൈലറ്റ് കിഴക്കമ്പലം സ്വദേശി ഫ്ലൈറ്റ് ലഫ്റ്റനന്റ് ജോർജ് കുര്യാക്കോസ് (25) ആണ് അസമിൽ വാഹനാപകടത്തിൽ മരിച്ചത്. ടെസ്പുരിൽനിന്നു ജോർഹട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. ഗോലഗാട്ട് ജില്ലയിൽ ദേശീയപാതയിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വരികയായിരുന്ന ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ജോർജ്ജ് ഒറ്റയ്ക്കായിരുന്നു യാത്ര ചെയ്തത്. പൊലീസ് പറയുന്നത് ജോർജ്ജ് സംഭവ സ്ഥലത്തു തന്നെ മരിച്ചെന്നാണ് . മൃതദേഹം പോസ്റ്റ്മോർട്ടത്തിനും തുടർ നടപടികൾക്കുമായി ഗോലഗാട്ടിലേയ്ക്ക് അയച്ചു. ട്രെയിലറിന്റെ സഹഡ്രൈവർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്ധുക്കൾ സംഭവ സ്ഥലത്തേയ്ക്കു പോന്നിരിക്കുകയാണ്. എസ്ബിടി മാനേജരായിരുന്ന വെള്ളൂർ പക്കാമറ്റത്തിൽ പി.പി.കുര്യാക്കോസിന്റെയും കിഴക്കമ്പലത്ത് അധ്യാപികയായ ഗ്രേസി കുര്യാക്കോസിന്റെയും മകനാണ് ജോർജ്ജ് . ജിക്കു കുര്യാക്കോസാണ് സഹോദരൻ.
https://www.facebook.com/Malayalivartha