അന്ന് ബൈക്കഭ്യാസി, ഇന്ന് ഹഷിഷ് ഓയിലുമായി പിടിയില്‍; തൃശൂർ ചിയാരം സ്വദേശി അമലിനെ കൊടകര പോലീസ് അറസ്റ്റ് ചെയ്തത് വാഹന പരിശോധനയ്ക്കിടെ

300 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. തൃശൂർ ചിയാരം സ്വദേശി അമലിനെ കൊടകര പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുൻപ് ബൈക്ക് അഭ്യാസത്തിനിടെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടി വീണതിന് നാട്ടുകാർ അമലിനെ തടഞ്ഞിരുന്നു.
കൊടകര ഇൻസ്പക്റ്റർ ജയേഷ് ബാലനും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് അമലിനെ ഹാഷിഷ് ഓയിലുമായി അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനേയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
ചിയാരം സ്വദേശിയായ അമൽ ഇതിനു മുൻപും വാർത്തകളിൽ ഇടംനേടിയിരുന്നു. ഒരുമാസം മുൻപ് അമലിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന പെൺകുട്ടി റോഡിൽ തെറിച്ചു വീണതിനെ തുടർന്ന് ഇയാളെ നാട്ടുകാർ മർദിച്ചിരുന്നു. അമലിനെതിരെ സദാചാര ഗുണ്ടായിസമെന്ന പേരിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിച്ചിരുന്നു.
https://www.facebook.com/Malayalivartha