മൂന്നാറിലെത്തുന്ന വിഎസിനെ ഭയന്ന് സിപിഎം, നിരാഹാരം നടത്തുന്ന എസ് രാജേന്ദ്രന്‍ എംഎല്‍എ വിഎസ് സന്ദര്‍ശിക്കുമോ എന്ന സന്ദേഹത്തില്‍ നേതാക്കള്‍

വിഎസ് മൂന്നാറില്‍ എത്തിയാല്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എയെ സന്ദര്‍ശിക്കില്ലെന്നത് സിപിഎമ്മിനെ അലട്ടുന്നു. വിഎസ് ഇക്കാര്യം താനുമായി അടുപ്പമുള്ളവരോട് വ്യക്തമാക്കിയാതായാണ് സൂചന.തൊഴിലാളികളുടെ അടുത്തേക്കാണ് താന്‍ പോകുന്നത്. സമരം തീരുന്നതുവരെ മൂന്നാറില്‍ തുടരും. സര്‍ക്കാര്‍ വാക്കു പാലിച്ചില്ലെങ്കില്‍ തൊഴിലാളികള്‍ക്കൊപ്പം സമരമിരിക്കുമെന്നും വിഎസ് വ്യക്തമാക്കി. എന്നാല്‍ വിഎസ് മൂന്നാറില്‍ നില്‍ക്കേണ്ടത് പാര്‍ട്ടി നിലപാടിനൊപ്പമെന്ന് എസ്.രാജേന്ദ്രന്‍ എംഎല്‍എ പ്രതികരിച്ചു. സമരം ഏറ്റെടുക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. വിഎസിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ല. അദ്ദേഹത്തെ ഉപദേശിക്കാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍നിര നേതാക്കളെയെല്ലാം അവഗണിച്ച സമയത്താണ് വിഎസ് മൂന്നാറിലെത്തുന്നുവെന്നത് ഏറെ നിര്‍ണായകമാണ്. തൊഴിലാളി നേതാക്കളായ എംഎം മണിയെപ്പോലെയുള്ളവര്‍ ഇതുവരെ മുന്നാറിലെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം സമരമുഖത്തെത്തിയ സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തൊഴിലാളികളില്‍ നിന്ന് അനുകൂല മനോഭാവം കിട്ടിയില്ല. എന്നാല്‍ വിഎസിനെ വരനേല്‍ക്കാന്‍ തൊഴിലാളികള്‍ ഒരുങ്ങിക്കഴിഞ്ഞു.
അതേസമയം തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം നിര്‍ണായകമായ ഒന്‍പതാംദിവസത്തിലേക്ക് കടന്നു. മൂന്നാറിലേക്കുള്ള റോഡുകളില്‍ ഇന്നും ഉപരോധം തുടരും. പ്രശ്‌നം പരിഹരിക്കാന്‍ ഇന്നു 11നു കൊച്ചിയില്‍ മന്ത്രി ഷിബു ബേബിജോണ്‍ തൊഴിലാളികളുടെ പ്രതിനിധികള്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍, കണ്ണന്‍ ദേവന്‍ കമ്പനി അധികൃതര്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























