സിദ്ധാര്‍ഥിന്റെ നിലയില്‍ മാറ്റമില്ല, തലച്ചോറിലെ രക്തസ്രാവം വില്ലനാകുന്നു, കണ്ണീരോടെ സിനിമാലോകം

കഴിഞ്ഞ ദിവസം വാഹനാപാകടത്തില്‍ പരുക്കേറ്റ നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സിദ്ധാര്‍ഥ് 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.എന്നാല്‍ തലച്ചോറിലെ രക്തസ്രാവം തുടര്‍ചികിത്സയ്ക്ക് വില്ലനാകുന്നുണ്ട്. ഇന്ന് നടക്കുന്ന സ്‌കാനിങ്ങില്‍ മാത്രമേ സിദ്ധാര്‍ഥിന്റെ തുടര്‍ ചികിത്സകളെക്കുറിച്ച് തീരുമാനിക്കു.
ഇന്നലെ പുലര്‍ച്ചെ 1.45ന് വൈറ്റിലതൃപ്പൂണിത്തുറ റോഡില്‍ ചമ്പക്കരയ്ക്കു സമീപം തൈക്കൂടത്തായിരുന്നു അപകടം. കൊച്ചിയില്‍ നിന്നു താമസ സ്ഥലമായ തൃപ്പൂണിത്തുറ പേട്ടയിലെ ഫ്‌ലാറ്റിലേക്ക് തനിയെ കാറോടിച്ചു പോകുമ്പോഴായിരുന്നു അപകടം നടന്നത്. വൈറ്റിലയില്‍ നിന്ന് ഒന്നേകാല്‍ കിലോമീറ്റര്‍ അകലെ നിയന്ത്രണം വിട്ട കാര്‍ വലതുവശത്തേക്കു പാഞ്ഞ് മതിലില്‍ ഇടിച്ചു കയറുകയായിരുന്നു.
മെട്രോ റയിലിനായി ഒഴിപ്പിച്ച കെട്ടിടത്തിന്റെ മതിലിലാണ് കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മതില്‍ തകര്‍ന്നു. ശബ്ദം കേട്ട് എത്തിയ സമീപ വാസികളും അതുവഴി വന്ന വാഹനങ്ങളിലുള്ളവരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. തകര്‍ന്ന കാര്‍ കുത്തിപ്പൊളിച്ചാണ് സിദ്ധാര്‍ഥിനെ പുറത്തെടുത്തത്. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























