മൂന്നാറിലെത്തി തൊഴിലാളി സമരനേതൃത്വം ഏറ്റെടുത്ത് വിഎസ്, പ്രതിപക്ഷ നേതാവിനെ ആവേശത്തോടെ സ്വീകരിച്ച് തൊഴിലാളികള്‍, വിഎസും സമരം തുടങ്ങി

പ്രതിഷേധ കൊടുമ്പിരികൊണ്ടിരിക്കേ തൊഴിലാളികളുടെ ആവേശത്തേരിലേറി വിഎസ് അച്യുതാനന്ദന്‍ മൂന്നാറിലെത്തി നേതൃത്വം ഏറ്റെടുത്ത് സമരം തുടങ്ങി. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ താന്‍ മൂന്നാറില്‍ തൊഴിലാളികളുടെ കൂടെ തുടരുമെന്നാമ് വിഎസ് പറഞ്ഞത്. ഇതോടെ സമരത്തിന്റെ രൂപവപം ഭാവവും മാറി കൂടുതല്‍ ശക്തിയായിട്ടുണ്ട്. വിഎസ് കൂടി എത്തിയതോടെ സമരം ദേശിയ ശ്രദ്ധയാകര്‍ശിക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങളും സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയിട്ടുണ്ട്. എന്നാല്‍ തമിഴ് അനൂകൂല സംഘടനകള്‍ വിഎസിന്റെ വരവ് സംശയത്തോടെയാണ് കാണുന്നത്. വിഎസ് എത്തി സമര നേതൃത്വം ഏറ്റെടുത്തതോടെ സര്‍ക്കാരും ആശ്വാസത്തിലായി. കാരണം ഒരു രാഷ്ടീയക്കാരെയും അടുപ്പിക്കാതിരുന്ന മുന്നാറില്‍ വിഎസിനെ തൊഴിലാളികള്‍ സ്വീകരിച്ചപ്പോള്‍ സര്‍ക്കാരിന് സമരത്തില്‍ ഇടപെടാനുള്ള വഴിയാണ് ഒരുക്കുന്നത്. തൊഴിലാളികളോട് സംസാരിച്ച വിഎസ് യുഡിഎഫ് സര്‍ക്കാരിനെയും കണ്ണന്‍ദേവന്‍ കമ്പനിയെയും കടന്നാക്രാമിച്ചാണ് വിഎസ് സംസാരിക്കുന്നത്. പ്രശ്‌നപരിഹാരം ഇല്ലാതെ താന്‍ ഇവിടെന്ന് പോകില്ലെന്നും വിഎസ് പറഞ്ഞു.
എന്നാല്‍ സമരവേദിയിലെത്തിയ കോണ്‍ഗ്രസ് വനിതാനേതാക്കള്‍ക്കു നേരെയും തോട്ടം തൊഴിലാളികളുടെ പ്രതിഷേധം. സമരക്കാര്‍ക്കിടയില്‍ നിന്ന് എഴുന്നേറ്റു പോകണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ബിന്ദു കൃഷ്ണ, ലതിക സുഭാഷ് എന്നിവര്‍ക്കെതിരെയാണ് പ്രതിഷേധം. ആര്‍എംപി നേതാവ് കെ.കെ. രമയ്ക്ക് നേരെയും പ്രതിഷേധമുണ്ടായി.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ മൂന്നാറിലെത്തിയ സിപിഎം നേതാക്കളായ പി.കെ. ശ്രീമതി എംപി, കെ.കെ. ഷൈലജ, എം.സി. ജോസഫൈന്‍ എന്നിവരെയും വനിതാ തൊഴിലാളികള്‍ തടഞ്ഞിരുന്നു. സമരം ചെയ്യുന്നവരോടൊപ്പം ഇരിക്കാന്‍ ശ്രമിച്ച നേതാക്കളെ സ്ത്രീ തൊഴിലാളികള്‍ തടഞ്ഞു. തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമരസ്ഥലത്തത്തെി രംഗം ശാന്തമാക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























