രാഷ്ടീയക്കാരില്ലാതെ ഒറ്റയ്‌ക്കെത്തി നേതൃത്വം ഏറ്റെടുത്ത് വിഎസ്, ക്ഷമ പരീക്ഷിക്കരുതെന്ന് സര്‍ക്കാരിനോടും കമ്പനിയോടും പ്രതിപക്ഷ നേതാവിന്റെ താക്കീത്

രാഷ്ടീയക്കാരില്ലാതെ ഒറ്റയ്‌ക്കെത്തി മുന്നാറിലെ തൊഴിലാളി സമരനേതൃത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതാന് വിഎസ് അച്യുതാനന്ദന്‍. ക്ഷമ പരീക്ഷിക്കാതെ ഇത്രയും പെട്ടന്ന് തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് വിഎസ് സര്‍ക്കാരിനോടും ടാറ്റ കമ്പനിയോടും ആവശ്യപ്പെട്ടു. \'മൂന്നാറിന്റെ മക്കളേ വണക്കം \'എന്ന് തമിഴിലാണ് വി.എസ് തൊഴിലാളികളെ അഭിസംബോധന ചെയ്തത്. തൊഴിലാളികളുടെ ആവശ്യങ്ങളില്‍ സര്‍ക്കാരും കമ്പനിയും തീരുമാനമെടുക്കും വരെ സമരക്കാരുടെ കൂടെ താനും ഇരിക്കുന്നതാണെന്ന് വി.എസ് പ്രഖ്യാപിച്ചപ്പോള്‍ കരഘോഷമാണ് ഉയര്‍ന്നത്.
ആയിരക്കണക്കിനായി സ്ത്രീതൊഴിലാളികള്‍ അടങ്ങുന്ന തോട്ടം തൊഴിലാളികളുടെ ഈ സമരം ചരിത്രമാകും.. ബോണസ് പുന:സ്ഥാപിക്കുകയും അത് 20 ശതമാനമായി തന്നെ നിജപ്പെടുത്തുക. ദിവസക്കൂലി 232 രൂപയില്‍ നിന്ന് 500 ആയി വര്‍ധിപ്പിക്കുക എന്നിവയാണ് തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. അത് അംഗീകരിച്ചേ മതിയാകൂ. കെ.ഡി.എച്ച്.പി കമ്പനിയുടെ 98 ശതമാനം ഓഹരിയും തൊഴിലാളികളുടെ പേരിലാണെന്നാണ് പറയുന്നത്. അഞ്ച് കോടി മാത്രം ലാഭമുള്ള കമ്പനിക്ക് 20 ശതമാനം ബോണസ് നല്‍കാന്‍ പറ്റില്ലെന്നാണ് പറയുന്നത്. ടാറ്റയുടെ പിണയാളുകളായ തട്ടിപ്പ് കമ്പനി പടച്ചുവെക്കുന്ന കണക്കുകളാണ് ലാഭ നഷ്ടങ്ങളായി വരുന്നത്. മൂന്നാറിലെ തേയിലയാണ് ലോകത്തിലെ ഏറ്റവും ഗുണമേന്മയുള്ള തേയി. അതിന്റെ സിംഹഭാഗവും വില്‍ക്കുന്നത് ടാറ്റയ്ക്കാണ് 64 രൂപയ്ക്ക് വാങ്ങുന്നത് 264 രൂപയ്ക്കാണ് ടാറ്റ വില്‍ക്കുന്നത്. മഞ്ഞും വെയിലും മഴയും സഹിച്ച് തൊഴിലാളികള്‍ ഇവിടെ തമ്പടിച്ചിട്ടുള്ളത് അവരുടെ ന്യായമായ അവകാശങ്ങള്‍ക്കായാണ്. അത് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് സമാധാന അന്തരീക്ഷം നിലനിര്‍ത്താനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളണം.
കലുഷിതമായ അന്തരീക്ഷത്തിലേക്ക് തള്ളിവിടാതിരിക്കാന്‍ എല്ലാവരും സഹകരിക്കണം. കമ്പനിയുടെ മാനേജര്‍മാരും മറ്റ് ഉദ്യോഗസ്ഥരും 10 ലക്ഷം വരെ വാങ്ങിയപ്പോഴാണ് തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ കാശില്ലാത്തത്. ആരോഗയവും ജീവിതം പണയപ്പെടുത്തി ദിവസവും തോളില്‍ 70 കിലോ വരെ ഭാരം ചുമക്കുന്നവര്‍ 500 രൂപ മാത്രമേ ആവശ്യപ്പെട്ടുന്നുള്ളൂ. കെ.ഡി.ആക്ട് പ്രകാരം ഇവിടുത്തെ മുഴുവന്‍ ഭൂമിയും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ലാന്‍ഡ് ബോര്‍ഡ് കണ്ഡസെഷന്‍ ലാന്‍ഡായി കമ്പനിക്ക് നല്‍കുകയായിരുന്നു. 57,1000 ഏക്കറില്‍ 16,000 ഏക്കര്‍ തൊഴിലാളിയുടെ പേരില്‍ നേടിയെടുത്ത ശേഷമാണിത്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇവിടുത്ത അധികഭൂമിഏറ്റെടുത്തതാണ്. അന്ന് 16,000 ഏക്കര്‍ ഏറ്റെടുത്ത് നോട്ടിഫൈ ചെയ്തതാണ്. ഈ 16,000 ഏക്കര്‍ പാര്‍പ്പിട ആവശ്യത്തിനായി ഉപയോഗിക്കാനായിരുന്നു തീരുമാനം. ഈ സര്‍ക്കാര്‍ അത് അട്ടിമറിച്ച് കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തു. അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇത് നടപ്പിലാക്കുക തന്നെ ചെയ്യും.
ജീവനക്കാരുടെ ചികിത്സാസഹായം ഏറ്റെടുക്കാന്‍ കമ്പനി ബാധ്യസ്ഥരാണ്. യാതൊരു ചികിത്സാസഹായവും നല്‍കുന്നില്ല. ഇ.എസ്.ഐ സഹായമില്ല. മൂന്നുവര്‍ഷത്തിലൊരിക്കല്‍ കൂലി പരിഷ്‌കരിക്കാനുള്ള നടപടിയുണ്ടാകണം, പുതിയ കൂലി നടപ്പിലാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ തൊഴിലാളിക്ക് തന്നെ കിട്ടണം. സമരം വിജയിക്കുമെന്ന് ഉറപ്പാണ്. സര്‍ക്കാരും കമ്പനിയും തീരുമാനമെടുക്കും വരെ സമരക്കാരുടെ കൂടെ ഇരിക്കുന്നതാണെന്നും വി.എസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























