മലപ്പുറം വളാഞ്ചേരിയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് തൃശൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.
മംഗലാപുരത്തു നിന്നു കൊച്ചിയിലേക്കു പോകുകയായിരുന്ന ടാങ്കര്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടത്തില്‍ പെട്ടത്. ലോറി മറിഞ്ഞതിനെ തുടര്‍ന്ന് ലോറി െ്രെഡവര്‍ക്കും ക്ലീനര്‍ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. ഇരുവരേയും വാളാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ക്കും പരിക്ക് ഗുരുതരമല്ല.
ലോറി മറിഞ്ഞതിനെ തുടര്‍ന്ന് വാതകചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ കാര്യമായി അപകടസാധ്യതയില്ലെന്നും അധികൃതര്‍ പറഞ്ഞു. ഗതാഗത തടസ്സം നേരിട്ടിട്ടുണ്ട്. ടാങ്കര്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. പോലീസും അഗ്നിശമന വിഭാഗവും സുരക്ഷാ നടപടികള്‍ ക്രമീകരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























