കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി ഉച്ചത്തില്‍ സംസാരം വേണ്ട.... കെഎസ്ആര്‍ടിസി ബസുകളില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചു

കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി ഉച്ചത്തില്‍ സംസാരം വേണ്ട.... കെഎസ്ആര്‍ടിസി ബസുകളില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചു.
യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണിന്റെ ലൗഡ് സ്പീക്കറില്‍ പാട്ടു കേള്‍ക്കുന്നതും വിഡിയോ കാണുന്നതും ഉച്ചത്തില്‍ ഫോണില്‍ സംസാരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.
ഉച്ചത്തില്‍ മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതാണ് നിരോധിച്ചത്. സഹയാത്രികര്‍ക്ക് ശല്യമാകുന്ന രീതിയില്‍ വീഡിയോകളും പാട്ടുകളും വയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
നിരോധനം ബസിനുള്ളില്‍ എഴുതി പ്രദര്‍ശിപ്പിക്കും. ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികള്‍ കണ്ടക്ടര്‍മാര്‍ സംയമനത്തോടെ പരിഹരിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ യാത്രക്കാരോട് അഭ്യര്‍ഥിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha