ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ കല്ലറയില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചന നടത്തി

ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ കല്ലറയില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് രാഹുല്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെത്തി. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം 'ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമ'ത്തിലും രാഹുല്‍ പങ്കെടുക്കുന്നുണ്ട്.
കെപിസിസിയുടെ ജീവകാരുണ്യ പദ്ധതി 'സ്മൃതിതരംഗം' ഇന്നത്തെ സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്യുന്നതാണ്.
മത,സാമുദായിക, സംഘടന നേതാക്കളും പങ്കെടുക്കും. ശ്രവണ വെല്ലുവിളി നേരിടുന്നവരെ സഹായിക്കാനായി ഉമ്മന്‍ ചാണ്ടി നടപ്പാക്കിയ 'ശ്രുതിതരംഗം' പദ്ധതിയുടെ രണ്ടാംഘട്ടമാണ് സ്മൃതിതരംഗം.
പ്രഭാതനമസ്‌കാരത്തിനും കുര്‍ബാനയ്ക്കും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കാര്‍മികത്വം വഹിച്ചു. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് സഹകാര്‍മികരായി. കല്ലറയില്‍ 8.15നു പ്രാര്‍ഥനയുണ്ടായിരുന്നു.
https://www.facebook.com/Malayalivartha