വന്ദേഭാരത് ട്രെയിനുകള്‍ക്ക് എല്ലാ സ്റ്റേഷനുകളിലും കറന്റ് ടിക്കറ്റ് ബുക്കിങ് സൗകര്യമേര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... വന്ദേഭാരത് ട്രെയിനുകള്‍ക്ക് എല്ലാ സ്റ്റേഷനുകളിലും കറന്റ് ടിക്കറ്റ് ബുക്കിങ് സൗകര്യമേര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ദക്ഷിണ റെയില്‍വേയുടെ എട്ട് ട്രെയിനുകളിലാണ് ഈ പുതിയ ക്രമീകരണമേര്‍പ്പെടുത്തിയത്.
കറന്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ബുക്ക് ചെയ്യാനായി സാധിക്കും. നിലവില്‍ ടിക്കറ്റ് ചാര്‍ട്ട് തയ്യാറാക്കി കഴിഞ്ഞാല്‍ വന്ദേഭാരത് പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്ന് മാത്രമേ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.
ചെന്നൈ സെന്‍ട്രല്‍ - വിജയവാഡ വി.ബി എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ - നാഗര്‍കോവില്‍ വി.ബി എക്‌സ്പ്രസ് (രണ്ട് ദിശകളിലേക്കും), കോയമ്പത്തൂര്‍ - ബെംഗളൂരു കന്റോണ്‍മെന്റ് വി.ബി എക്‌സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ - തിരുവനന്തപുരം വി.ബി എക്‌സ്പ്രസ് (രണ്ട് ദിശകളിലേക്കും), മംഗളൂരു സെന്‍ട്രല്‍ - മഡ്ഗാവ് വി.ബി എക്‌സ്പ്രസ്, മധുര - ബെംഗളൂരു കന്റോണ്‍മെന്റ് വി.ബി എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് ഈ സൗകര്യം ലഭ്യമാകുക.
ഓണത്തിനോട് അനുബന്ധിച്ച്, രാജ്യറാണിക്കും കോട്ടയം എക്‌സ്പ്രസിനും എ.സി കോച്ചുകള്‍ ഉള്‍പ്പെടെ രണ്ടു വീതം അധിക കോച്ചുകള്‍ അനുവദിക്കുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി അറിയിച്ചു. രാജ്യറാണി എക്സ്പ്രസിന് ഒരു എ.സി ത്രീ ടയര്‍, ഒരു ജനറല്‍ കോച്ചുകളാണ് വര്‍ധിപ്പിക്കുക.
കോട്ടയം എക്സ്പ്രസിന് ഒരു എ.സി കോച്ചും ഒരു നോണ്‍ എ.സി കോച്ചും അധികം അനുവദിക്കുന്നതാണ്. ഓണത്തിനുമുമ്പായി കോച്ചുകളുടെ വര്‍ധനയുണ്ടാവും. കോട്ടയം എക്‌സ്പ്രസ് കൊല്ലം വരെ നീട്ടും.
"
https://www.facebook.com/Malayalivartha