ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളായ പൃഥ്വി-2, അഗ്‌നി-1 മിസൈലുകളുടെ പരീക്ഷണങ്ങള്‍ വിജയകരം.....

ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളായ പൃഥ്വി-2, അഗ്‌നി-1 മിസൈലുകളുടെ പരീക്ഷണങ്ങള്‍ വിജയകരം. ഒഡിഷ തീരത്തെ വിക്ഷേപണത്തറയില്‍ നിന്നാണ് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചത്.
അഗ്‌നി-1 അബ്ദുല്‍ കലാം ദ്വീപില്‍ നിന്നും പൃഥ്വി-2 ചാന്ദിപൂരില്‍ നിന്നുമാണ് തൊടുത്തത്. എല്ലാ സാങ്കേതിക പ്രവര്‍ത്തന മാനദണ്ഡങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡി.ആര്‍.ഡി.ഒ അധികൃതര്‍
500 കിലോഗ്രാം പോര്‍മുഖ വഹിച്ച് 350 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം തകര്‍ക്കാനായി ശേഷിയുള്ളതാണ് പൃഥ്വി-2 മിസൈല്‍. ആണവപോര്‍മുനയും വഹിക്കാനായി മിസൈലിന് കഴിയും. 1,000 കിലോഗ്രാം പോര്‍മുഖ വഹിച്ച് 700 കിലോമീറ്റര്‍ മുതല്‍ 900 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യസ്ഥാനത്തെത്താനായി ശേഷിയുള്ളതാണ് അഗ്‌നി-1 മിസൈല്‍.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ലഡാക്കില്‍ നടത്തിയ ആകാശ് പ്രൈം മിസൈല്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായിട്ടുണ്ടായിരുന്നു. 15,000 അടി ഉയരത്തിലാണ് വ്യോമസേന പരീക്ഷണം നടത്തിയത്. അതി വേഗത്തില്‍ ചലിക്കുന്ന ലക്ഷ്യങ്ങളിലേക്ക് മിസൈല്‍ കൃത്യമായി പതിച്ചെന്ന് ഡി.ആര്‍.ഡി.ഒ .
"
https://www.facebook.com/Malayalivartha