കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം... കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മുഴുവന്‍ റിപ്പോര്‍ട്ടും കിട്ടികഴിഞ്ഞാല്‍ വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ട കാര്യം ചെയ്യുമെന്നും മറ്റ് സ്‌കൂളുകള്‍ക്കും ഇത് മാതൃകയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് മെയ് 13ന് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ടായിരുന്നു. സ്‌കൂളിലെയ്ക്കുള്ള വഴി, സ്‌കൂള്‍ പരിസരം, കോമ്പൗണ്ട് എന്നിവിടങ്ങളില്‍ ഉള്ള വൈദ്യുത പോസ്റ്റ്, ഇലക്ടിക് ലൈന്‍, സ്റ്റേവയര്‍, സുരക്ഷാ വേലി ഇല്ലാതെയുള്ള ട്രാന്‍സ്ഫോര്‍മറുകള്‍ മുതലായവ അപകടരകരമാംവിധം കാണുകയാണെങ്കില്‍ ബന്ധപ്പെട്ട കെഎസ്ഇബി അധികൃതരെ അറിയിക്കുകയും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരണിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ഒരു നടപടിയും സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ മെയ് മാസം ഇറക്കിയ സര്‍ക്കുലര്‍ ഒന്നു കൂടി പരിശോധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടര്‍മാര്‍ വിദ്യാഭ്യാസ ഡയക്ടര്‍മാര്‍ക്ക് നല്‍കണമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളിന് ഫിറ്റ്‌നസ് ഉണ്ടെന്നാണ് പറഞ്ഞത്. ഫിറ്റ്‌നസിന്റെ കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കാരണവശാലും ഫിറ്റ്‌നസ് കൊടുക്കാന്‍ പാടില്ല. ഫിറ്റ്‌നസ് കൊടുത്തവര്‍ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha