സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ശക്തമാക്കുന്നു: രോഗികള്‍ ദുരിതത്തില്‍, ഇന്നു മുതല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായേക്കും

നിരവധി രോഗികളെയും ആശുപത്രികളെയും പ്രതിസന്ധിയിലാക്കി കൊണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാക്കുന്നു. തിങ്കളാഴ്ച മുതല്‍ വി.ഐ.പി ഡ്യൂട്ടി ഉള്‍പ്പെടെ പുറത്തുള്ള മറ്റ് ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കാനും പരിശീലന പരിപാടികള്‍, ആരോഗ്യക്യാമ്പുകള്‍ തുടങ്ങിയവ ബഹിഷ്‌കരിക്കാനും തീരുമാനമെടുത്തു. അതേസമയം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും അംഗപരിമിതര്‍ക്കുള്ള ബോര്‍ഡ് യോഗവും തടസ്സമില്ലാതെ നടത്തുമെന്ന് കെ.ജി.എം.ഒ.എ നേതൃത്വം അറിയിച്ചു. സമരം അനിശ്ചിതമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ഇന്നുമുതല്‍ കൂടുതല്‍ പ്രതിസന്ധിയിലായേക്കും.
കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെപ്റ്റംബര്‍ ഒമ്പത് മുതലാണ് സെക്രട്ടേറിയറ്റിനുമുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























