സ്‌കൂളുകള്‍ വീണ്ടും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടക്കം കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സ്‌കൂളുകള്‍ വീണ്ടും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടക്കം കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് .
വ്യാപനം കുറഞ്ഞെങ്കിലും കൊവിഡില്‍ നിന്നു നമ്മള്‍ മുക്തരല്ല. ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടണം.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗലക്ഷണമുള്ളവര്‍ സ്‌കൂളില്‍ പോകരുത് പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരോ കൊവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളവരോ സ്‌കൂളില്‍ പോകരുത്.
വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, മറ്റ് ജീവനക്കാര്‍, ബസ് ജീവനക്കാര്‍, കുട്ടികളെ കൊണ്ടുവിടാന്‍ വരുന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും ഇത് ബാധകമാണ്.
അദ്ധ്യാപകരും മറ്റ് ജീവനക്കാരും സ്‌കൂള്‍ ബസ് ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനും എടുത്തിരിക്കണം. 15 വയസിന് മുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികളും വാക്‌സിനെടുക്കണം. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക നനഞ്ഞതും കേടായതും ഉപയോഗിക്കരുത്.
യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.
കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്. ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടണം
പഠനോപകരണം, ഭക്ഷണം, കുടിവെള്ളം പങ്കുവയ്ക്കരുത്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് പകരം 2 മീറ്റര്‍ അകലം പാലിച്ച് കുറച്ചുപേര്‍ വീതം കഴിക്കണം. ഭക്ഷണ വേളയില്‍ സംസാരിക്കാന്‍ പാടില്ല. കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടരുത്
ടോയ്‌ലറ്റില്‍ പോയശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.വീട്ടിലെത്തിയാല്‍ കുളിച്ച് വൃത്തിയായശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക. മാസ്‌കും വസ്ത്രങ്ങളും സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം. രോഗലക്ഷണമുണ്ടായാല്‍ വീട്ടില്‍ മാസ്‌ക് ഉപയോഗിക്കുക. നന്നായി വിശ്രമിക്കണം. ധാരാളം വെള്ളം കുടിക്കണം. പോഷകസമൃദ്ധമായ ആഹാരം കഴിക്കണം. ബുദ്ധിമുട്ടുണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടുക.
"
https://www.facebook.com/Malayalivartha