ശബരിമല പാതയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരുക്ക്

ശബരിമല പാതയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. മധുര സ്വദേശികളായ രാജ് കുമാര്‍ (35), മുനിയാണ്ടി (62), അംബിക (53), കരുമലൈ (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കാലിന് ഗുരുതരമായി പരിക്കേറ്റ് മിനി ബസിന്റെ ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ വൈകിട്ട് 3.45ന് എരുമേലി - പമ്പ പാതയില്‍ കണമല അട്ടിവളവ് ഭാഗത്താണ് അപകടം സംഭവിച്ചത്. പരിക്കേറ്റ മറ്റുള്ളവരെ എരുമേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
മധുരയില്‍ നിന്ന് ദര്‍ശനത്തിനെത്തിയവരുടെ മിനി ബസും ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ശിവഗംഗാ ജില്ലയില്‍ നിന്ന് എത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസുമാണ് അപകടത്തില്‍പെട്ടത്. ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട മിനിബസ് എതിരെ വന്ന ബസിലേക്ക് ഇടിച്ചു കയറി. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ഗതാഗതം തടസ്സമുണ്ടായി. പൊലീസും ഫയര്‍ഫോഴ്‌സും ജെ.സി.ബി ഉപയോഗിച്ച് വാഹനം നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
"
https://www.facebook.com/Malayalivartha