വീട്ടുമുറ്റത്തു സഹോദരിക്കൊപ്പം കളിക്കുകയായിരുന്ന പിഞ്ചുബാലന് തെരുവുനായയുടെ കടിയേറ്റു

വീട്ടുമുറ്റത്തു സഹോദരിക്കൊപ്പം കളിക്കുകയായിരുന്ന പിഞ്ചുബാലനെ തെരുവുനായ കടിച്ചു. നെഞ്ചിന്റെ ഭാഗത്ത് ആഴത്തില്‍ മുറിവേറ്റ കുട്ടിയെ മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെളിയന്നൂരില്‍ താമസമാക്കിയ പാലക്കാട് വണ്ടാഴി നെല്ലിക്കോട് മരുതുംപാറ പ്രകാശിന്റെയും മേഖലയുടെയും മകന്‍ ശ്രേയസി(ഒരുവയസ്)നാണു തെരുവ് നായയുടെ കടിയേറ്റത്. ഇന്നലെഉച്ചയ്ക്കു പന്ത്രണ്ടരയോടൊണു സംഭവം. ഓടി രക്ഷപെട്ട സഹോദരി ഒന്‍പതുവയസുകാരി ശിഖയുടെ കരച്ചില്‍ കേട്ടെത്തിയ അമ്മ മേഖലയാണു കുട്ടിയെ നായയില്‍ നിന്നു രക്ഷപെടുത്തിയത്.
പ്രകാശും കുടുംബവും ഒരു വര്‍ഷമായി വെളിയന്നൂരില്‍ കോയിക്കല്‍ ശ്രീധരന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച് സമീപത്തെ തീപ്പെട്ടി കമ്പനിയില്‍ ജോലിചെയ്യുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























