കസേര കളി ജോറായിട്ടുണ്ട്..., ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോഴും സർക്കാരിന്റെ കണ്ണിലുണ്ണി, പുതിയ നിയമനം കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയായിട്ട്, വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പ് ബോറടി മാറ്റാനെന്നപോലെ പുതിയ പദവികൾ...

മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം .കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയായിട്ടാണ് പുതിയ നിയമനം. ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ് നിലവില്‍ ശ്രീറാം വെങ്കിട്ടരാമന്‍. കെ.എം.എസ്.സി.എല്‍ എംഡി സ്ഥാനത്ത് നിന്നും ബാലമുരളിയെ മാറ്റിയാണ് ശ്രീറാമിന് നിയമനം നല്‍കിയിരിക്കുന്നത്.
ബാലമുരളിയെ ഗ്രാമവികസന കമ്മീഷണറായി നിയമിച്ചിരിക്കുകയാണ്. നേരത്തെയും ശ്രീറാം വെങ്കിട്ടരാമന് സർക്കാർ ആരോഗ്യ വകുപ്പിൽ പുതിയ ചുമതല നൽകിയിരുന്നു. ആരോഗ്യവകുപ്പിലെ ജോയിൻറ് സെക്രട്ടറിയാണ് ശ്രീറാം വെങ്കിട്ടരാമന് കോവിഡ് ഡാറ്റാ മാനേജ്മെൻറ് നോഡൽ ഓഫീസറായിട്ടായിരുന്നു നിയമനം.
മൂന്നാം തരംഗത്തിന് മുന്നോടിയായ ഡാറ്റാ മാനേജ്മെൻറ് സംവിധാനം ഏകോപിപ്പിക്കുന്നതിൻെറ ഭാഗമായായിരുന്നു നോഡൽ ഓഫീസറായുള്ള ചുമതല. സി.എഫ്.എൽ.ടി.സി കൾ മുതൽ സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളുമായും ഓക്സിജൻ, രോഗികളുടെ എണ്ണം, ഒഴിവുള്ള കിടക്കകൾ തുടങ്ങിയ വിവരങ്ങൾ നൽകുന്നതിന് വേണ്ടിയുള്ള സംവിധാനമാണ് ഇപ്പോൾ ഒരുക്കുന്നത്.
നേരത്തെ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻെറ ഫാക്ട് ചെക്ക് വിഭാഗത്തിൽ ശ്രീറാമിനെ കേരള സർക്കാർ നിയമിച്ചിരുന്നു. കടുത്ത പ്രതിഷേധത്തെ തുടർന്ന് ഈ തസ്തികയിൽനിന്ന് നീക്കുകയും ചെയ്തിരുന്നു. മാർച്ചിൽ, തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചതും വിവാദമായിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ഇത്രയൊക്കെ പദവികളിൽ നിയമിച്ചത് വിവാദമായതിന് പോരാതെയാണ് ബോറടിമാറ്റാനെന്ന പോലെ പുതിയ പുതിയ പദവികൾ ശ്രീറാമിന് നൽകുന്നത്.
സ്ത്രീധന പീഡനത്തെത്തുടർന്ന് വിസ്മയയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിനെ സർക്കാർ ജോലിയിൽനിന്ന് പിരിച്ചു വിടുമ്പോൾ, മാധ്യമ പ്രവർത്തകനെ മദ്യലഹരിയിൽ വാഹനമിടിച്ചു കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ പിരിച്ചുവിടാത്തതെന്ത് എന്ന ചോദ്യമുയരുന്നിരുന്നു. വിസ്മയ കൊല്ലപ്പെട്ട് മാസങ്ങൾക്കുള്ളിൽ കിരൺകുമാറിനെ പിരിച്ചുവിട്ടെങ്കിൽ ശ്രീറാം വെങ്കിട്ടറാമിനെ സസ്പെൻഡു ചെയ്തശേഷം ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി നിയമിക്കുകയാണ് സർക്കാർ ചെയ്തത്.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തവെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്. സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
എന്നാൽ അപകടം നടക്കുമ്പോള്‍ തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിക്ക് ശ്രീറാം നല്‍കിയ വിശദീകരണം. തുടര്‍ന്ന് ശ്രീറാം വെങ്കിട്ടരാമനെ ഐ.എ.എസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതി മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തത്.
https://www.facebook.com/Malayalivartha