പത്ത് വയസുള്ള മകള്‍ വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനു മോഹനെതിരെയുള്ള വിചാരണ നടപടികള്‍ ആരംഭിച്ചു.... ഒന്നും രണ്ടും സാക്ഷികളുടെ വിചാരണ മാര്‍ച്ച് 9, 15 തീയതികളില്‍ നടക്കും

പത്ത് വയസുള്ള മകള്‍ വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനു മോഹനെതിരെയുള്ള വിചാരണ നടപടികള്‍ എറണാകുളത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ ആരംഭിച്ചു.
കഴിഞ്ഞ ദിവസം കോടതി പ്രതിക്കെതിരെ കുറ്റം ചുമത്തി. ഒന്നും രണ്ടും സാക്ഷികളുടെ വിചാരണ മാര്‍ച്ച് 9, 15 തീയതികളില്‍ നടക്കും.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴയിലെ ബന്ധു വീട്ടില്‍ നിന്ന് വൈഗയെ കൂട്ടിക്കൊണ്ടു വന്ന സനു മോഹന്‍ എറണാകുളത്തെ ഫ്‌ലാറ്റില്‍ വച്ച് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചിട്ട് കടന്നുകളയുകയുമായിരുന്നു.
കോയമ്പത്തൂര്‍, മൂകാംബിക, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു മാസത്തോളം ഒളിവില്‍ കഴിഞ്ഞ സനുവിനെ തൃക്കാക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. അന്ന് മുതല്‍ പ്രതി ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.
"
https://www.facebook.com/Malayalivartha