മദ്യപിച്ചെത്തി ഉപദ്രവിക്കുന്നത് സഹിക്കാനായില്ല! പിറന്നാൾ ദിവസം ഭർത്താവിന്റെ ഉയിരെടുത്ത് ഭാര്യ! കൽഭിത്തിയിൽ തലയിടിച്ചു വീണശേഷം എഴുന്നേറ്റിരുന്നപ്പോൾ തന്നെ കാപ്പിവടികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി; പിന്നാലെ പ്ലാസ്റ്റിക് വള്ളി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി.. പിന്നാലെ രഞ്ജിത്തിനെ കണ്ടെത്തിയത് വീട്ടുമുറ്റത്ത് മരിച്ചനിലയിൽ

വളരെ ക്രൂരമായ കൊലപാതകമാണ് പുറത്ത് വരുന്നത്. പിറന്നാൾ ദിവസം തന്നെ ഭർത്താവിന്റെ ഉയിരെടുത്ത വാർത്തയിൽ പകച്ചിരിക്കുകയാണ് നാട്ടുകാരും. ഇടുക്കി വണ്ടൻമേടിന് സമീപം ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. വണ്ടൻമേട് പുതുവൽ കോളനിയിൽ രഞ്ജിത് വീട്ടുമുറ്റത്തു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞതോടെയാണ് ഭാര്യ അന്നൈലക്ഷ്മി അറസ്റ്റിലായത്. കൊല്ലപ്പെട്ട രഞ്ജിത്ത് മദ്യപിച്ചെത്തി പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
കൊലപാതകം നടന്ന ദിവസം അന്നൈലക്ഷ്മിയുടെ ജന്മദിനമായിരുന്നു. രഞ്ജിത് മദ്യപിച്ച് വഴക്കുണ്ടാക്കിയ രഞ്ജിത്തിനെ തടയാൻ ശ്രമിച്ച സ്വന്തം അമ്മയെയും ഉപദ്രവിച്ചു. ഇതിനിടെ അന്നൈലക്ഷ്മി ഭർത്താവിനെ പിടിച്ചു തള്ളി.
കൽഭിത്തിയിൽ തലയിടിച്ചു വീണ ഇയാൾ എഴുന്നേറ്റിരുന്നപ്പോൾ കാപ്പിവടികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തിയശേഷം പ്ലാസ്റ്റിക് വള്ളി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം ആറാം തീയതി രാത്രി പത്ത് മണിയോടെയാണ് രഞ്ജിത്തിനെ വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് പരിസരവാസികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു വരുന്നതിനിടെയാണ് ഭാര്യ അന്നൈ ലക്ഷ്മി ഭർത്താവിനെ താൻ കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തിയത്.
https://www.facebook.com/Malayalivartha