സബേര്‍ബന്‍ റയില്‍ പദ്ധതിക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായി പുതിയ സമിതി

തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബേര്‍ബന്‍ പദ്ധതിക്കായി വീണ്ടും സംസ്ഥാന സര്‍ക്കാരും സതേണ്‍ റയില്‍വെയും ഒരുമിച്ചു കേന്ദ്രത്തെ സമീപിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ചെയര്‍മാനായും റയില്‍വെ ഡിആര്‍എം സുനില്‍ബാജ്‌പേയ്, സതേണ്‍ റയില്‍വെ ചീഫ് സേഫ്റ്റി ഓഫിസര്‍ അനന്തരാമന്‍, മുംബൈ റയില്‍ വികാസ് കോര്‍പറേഷന്‍ (എംആര്‍വിസി) ഡയറക്ടര്‍ രവി അഗര്‍വാള്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ എന്നിവര്‍ അംഗങ്ങളായും സംഘത്തെ രൂപീകരിച്ചു.
3300 കോടി ചെലവുവരുന്ന പദ്ധതിക്കു ചെലവാകുന്ന പണത്തിന്റെ പകുതി കേരളം വഹിക്കാമെന്നും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു സംയുക്ത കമ്പനി രൂപീകരിക്കാമെന്നും ഉള്ള വ്യവസ്ഥകളടക്കം ധാരണാപത്രം തയാറാക്കി നേരത്തെതന്നെ റയില്‍വെ മന്ത്രാലയത്തിനു നല്‍കിയിരുന്നു. പക്ഷേ, ഇതിനു കേന്ദ്രത്തിന്റെ മറുപടിക്കായി ആറുമാസം കാത്തിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് വീണ്ടും കേന്ദ്രത്തെ സമീപിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയും പ്രത്യേക കമ്മിറ്റിയംഗങ്ങളും ചേര്‍ന്ന് റയില്‍വെ മന്ത്രി സുരേഷ് പ്രഭുവിനെ കണ്ട് അടുത്ത റയില്‍വെ ബജറ്റില്‍ പണം അനുവദിപ്പിക്കാനാണു ശ്രമിക്കുന്നത്.
കേരളത്തില്‍ റാപ്പിഡ് റയില്‍ ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) പദ്ധതിക്കു കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണപിന്തുണ പാര്‍ലമെന്റ് സമ്മേളനത്തില്‍ സുരേഷ് പ്രഭു പ്രഖ്യാപിച്ചിരുന്നു. കേരളം പദ്ധതിക്കായി പണം നീക്കിവച്ചെങ്കിലും റയില്‍വെ ബജറ്റില്‍ പണം വകയിരുത്തിയില്ല. ഇതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായി.
മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാണു സബേര്‍ബന്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം, ട്രാക്ക് നവീകരണം, സ്‌റ്റേഷന്‍ നവീകരണം എന്നിവ നടപ്പാക്കണം. ചെറിയ സ്‌റ്റേഷനുകളില്‍ പോലും സ്‌റ്റോപ്പ് ഉണ്ടാകുമെന്നതിനാല്‍ ഗ്രാമപ്രദേശങ്ങളിലെ യാത്രക്കാര്‍ക്കും ഏറെ പ്രയോജനപ്പെടും. നിലവില്‍ റയില്‍വേയുടെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ സബേര്‍ബന്‍ സര്‍വീസ് തുടങ്ങാമെന്നതും ഒരു സെന്റ് ഭൂമിപോലും ഏറ്റെടുക്കേണ്ടതില്ലെന്നതുമാണ് ഈ പദ്ധതിയില്‍ കേരളം കാണുന്ന മേന്മ. പ്രതിമാസം 10 ലക്ഷത്തോളം പേര്‍ക്കു പ്രയോജനപ്പെടുമെന്നതാണു റയില്‍വേയുടെ അന്നത്തെ പഠന റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























