പറവൂര്‍ മാല്യങ്കരയില്‍ മത്സ്യത്തൊഴിലാളി സജീവന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയെടുത്ത നടപടിയില്‍ തൃപ്തരല്ലെന്ന് ബന്ധുക്കള്‍

പറവൂര്‍ മാല്യങ്കരയില്‍ മത്സ്യത്തൊഴിലാളി സജീവന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയെടുത്ത നടപടിയില്‍ തൃപ്തരല്ലെന്ന് ബന്ധുക്കള്‍.
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി സസ്പെന്‍ഷനില്‍ ഒതുങ്ങരുതെന്നും മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഇനിയൊരു സജീവന്‍ ഉണ്ടാകരുതെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും കുടുംബം .
അതേസമയം, സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി റവന്യു ഡിവിഷണല്‍ ഓഫീസിലെ ആറ് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്.
ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
"
https://www.facebook.com/Malayalivartha