തന്നെ ആക്രമിക്കാൻ ശ്രമം...! മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പറ്റിയും അറിയില്ല, വിവാദങ്ങള്‍ക്ക് പിറകില്‍ ശിവശങ്കറാണെന്ന് നൂറ് ശതമാനം ഉറപ്പ്, ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണം, ശിവശങ്കറിനെ തേച്ചൊട്ടിച്ച് സ്വപ്ന സുരേഷ്....

ശിവശങ്കറിനെതിരെ ആഞ്ഞടിച്ച് സ്വപ്ന സുരേഷ് രംഗത്ത്. എച്ച്‌ആര്‍ഡിഎസ് നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തില്‍ വിവാദങ്ങള്‍ക്ക് പിറകില്‍ ശിവശങ്കറാണെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. അതില്‍ തനിക്ക് നൂറ് ശതമാനം ഉറപ്പുണ്ടെന്നും, ഭയങ്കരമായ രീതിയില്‍ തന്നെ ആക്രമിക്കാനുള്ള ശ്രമം നടത്തുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
'വിവാദങ്ങളില്‍ ഒരുപാട് ദുഃഖമുണ്ട്. ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണം. ബിജെപിയുമായോ ആര്‍എസ്‌എസ്സുമായോ ഒരു ബന്ധവും ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പറ്റിയും അറിയില്ല. മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ല', സ്വപ്ന സുരേഷ് പ്രതികരിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം ഇതേ വിഷയത്തില്‍ തന്നെ വ്യക്തമായ പ്രതികരണവുമായി സ്വപ്ന സുരേഷ് രംഗത്തു വന്നിരുന്നു. തനിക്ക് ജീവിക്കണമെന്നും തന്റെ കുട്ടികളെ നോക്കണമെന്നും അതിനൊരു ജോലി ആവശ്യമാണെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്‌ആര്‍ഡിഎസ് എന്‍ജിഒയില്‍ ജോലിയില്‍ പ്രവേശിച്ചത്. സംഘടനയായ എച്ച്‌ആര്‍ഡിഎസിന്റെ ഡയറക്ടറായാണ് സ്വപ്‌നയുടെ നിയമനം ലഭിച്ചത്.
കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ചാണ് എച്ച്‌ആര്‍ഡിഎസ് പ്രവര്‍ത്തനം നടത്തുന്നത്. സ്വപ്ന, കേസില്‍ പ്രതിയാണെങ്കിലും കോടതി കുറ്റക്കാരിയായി വിധിക്കാത്തത് കൊണ്ടാണ് നിയമനം നൽകിയതെന്നാണ് എച്ച്ആർഡിഎസിന്റെ വിശദീകരണം നൽകിയത്. പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം.
https://www.facebook.com/Malayalivartha