മങ്കട ടൗണിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ആറ് ലാപ്ടോപ്പുകളും മൊബൈല്‍ഫോണും കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍

മങ്കട ടൗണിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ആറ് ലാപ്ടോപ്പുകളും മൊബൈല്‍ഫോണും കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍ .
മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി തച്ചറകുന്നുമ്മല്‍ അന്‍ഷാദ് (24) നെയാണ് ആണ് മങ്കട സി ഐ യു ഷാജഹാന്‍, എസ് ഐ കെ ശ്യാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രാവിലെ മങ്കടയിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് പൂട്ടുതകര്‍ത്ത് അകത്തെ ഓഫീസ് മുറിയിലെയും മറ്റും ഗ്ലാസ് വാതിലുകളും മേശവലിപ്പുകളും തകര്‍ത്ത് കവര്‍ച്ച നടത്തിയതായി കണ്ട് പൊലീസില്‍ വിവരമറിയിക്കുന്നത്.
അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുകയും മങ്കട ടൗണിലും പരിസരങ്ങളിലുമുള്ള സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ജില്ലയിലും സമീപ ജില്ലകളിലും മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha