ചാരത്തിൽ നിന്ന് പണി ചെയ്‌തുകൊണ്ടിരിക്കുന്നതിനിടയിൽ കാൽവഴുതി കമ്പിക്കെട്ടിന് മുകളിലേയ്ക്ക് വീണു... നെറ്റിയിലൂടെ തുളഞ്ഞു കയറിയ കമ്പി ചെവിയിലൂടെ പുറത്തേയ്ക്ക്... തൊഴിലാളികൾ കമ്പിയ്‌ക്ക് അനക്കം തട്ടാതെ കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റി; 52കാരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. ആറ്റിങ്ങൽ വക്കം സ്‌ട്രീറ്റ് റോഡിന് സമീപം ഫ്ളാറ്റ് നിർമ്മാണ സൈറ്റിലുണ്ടായ അപകടത്തിൽ അന്യസംസ്ഥാന തൊഴിലാളിയുടെ തലയിലൂടെ കമ്പി തുളഞ്ഞുകയറിയത്.
ബംഗാൾ സ്വദേശി ധാംധറിനാണ് (52) ഗുരുതരമായി പരിക്കേറ്റത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചാരത്തിൽ നിന്ന് പണി ചെയ്‌തുകൊണ്ടിരുന്ന ഇയാൾ കാൽവഴുതി കമ്പിക്കെട്ടിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു. നെറ്റിയിലൂടെ തുളഞ്ഞു കയറിയ കമ്പി ചെവിയിലൂടെ പുറത്തേയ്ക്ക് വന്നു. തൊഴിലാളികൾ കമ്പിയ്‌ക്ക് അനക്കം തട്ടാതെ കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റി. ആറ്റിങ്ങൽ ഫയർ ഫോഴ്സ് സേനാംഗങ്ങൾ ധാംധറിനെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. സ്‌കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ പൂർത്തിയാകുന്ന മുറയ്ക്ക് അടിയന്തര ശസ്ത്രക്രിയക്ക് ധാംധറിനെ വിധേയനാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha