തിരുവനന്തപുരം വിമാനത്താവളത്തിന് മൂന്നാം ടെർമിനലും; അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനായി കൂടുതൽ ഭൂമി ഏറ്റെടുക്കാൻ ഒരുങ്ങുന്നു, വരാൻ പോകുന്നത് വമ്പൻ മാറ്റങ്ങൾ
തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനായി അദാനി ഗ്രൂപ്പ് കൂടുതൽ ഭൂമി ഏറ്റെടുക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിമാനത്താവളത്തിന് സമീപത്തുളള വാണിജ്യ സമുച്ചയം ഉൾപ്പെടെ ഏറ്റെടുക്കുന്നതിനെ കുറിച്ച് അദാനി ഗ്രൂപ്പ് ആലോചനകൾ നടത്തുകയാണ് ഇവർ. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്ന് വിമാനത്താവള അധികൃതർ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ വിമാനത്താവളം ഏറ്റെടുത്തതിന് പിന്നാലെ ഇപ്പോൾ ബൃഹത്തായ വികസന പദ്ധതികളിലേക്ക് കടക്കുകയാണ് അദാനി ഗ്രൂപ്പ്. മൂന്നാം ടെർമിനൽ ഒരുക്കുകയാണ് പ്രധാന ലക്ഷ്യം എന്നത്. ഇതിനായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള വാണിജ്യ സമുച്ചയം ഉൾപ്പെടെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നുവരുകയാണ്. പരിഗണനയിലുള്ള വാണിജ്യ സമുച്ചയങ്ങൾ ഏറ്റെടുത്താൽ വിമാനത്താവളത്തിലേക്ക് പാതയും, പാർവ്വതി പുത്തനാറിന് കുറുകെ പാലവും ഒരുക്കി, ടെർമിനലും വിപുലമായ വാണിജ്യകേന്ദ്രവും നിർമ്മിക്കാം എന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്കുക്കൂട്ടൽ എന്നത്.
കൂടാതെ ജലഗതാഗത പാത സജ്ജമാകുന്നതോടെ, വിമാനത്താവളവും പാർവ്വതി പുത്തനാറും തമ്മിൽ ബന്ധിപ്പിക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്. ഇങ്ങനെ ഒരേ പദ്ധതിയിലൂടെ ജലപാതയിലേക്കും നഗരഹൃദയത്തിലേക്കും വിമാനത്താവളം ബന്ധിപ്പിക്കാനാണ് ലക്ഷ്യം എന്നത്. നേരത്തെ, വിമാനത്താവള വികസനത്തിനായി 18 ഏക്കർ ഭൂമി ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറാനുള്ള നപടികൾ സർക്കാർ കൈകൊണ്ടിരുന്നു.
https://www.facebook.com/Malayalivartha