ഇസ്ലാമിൽ മാത്രമല്ല വിവിധ ജാതി മത വിഭാഗങ്ങളിലൊക്കെ നവോത്ഥാനം ഉണ്ടാകണം; തീവ്ര മത ചിന്താഗതിക്കാരുടെയിടയിൽ നിന്നും വിവിധ മതങ്ങളെ രക്ഷിക്കുവാൻ! ഭാരതത്തിലും കേരളത്തിലും കിംഗ് അമാനുള്ളമാർ വരട്ടെ! ആ നവോത്ഥാന നായകനെയും കാത്ത് കട്ട വെയ്റ്റിംഗ്; ഡോ.സുൽഫി നൂഹുവിന്റെ കുറിപ്പ്

ഭാരതത്തിലും കേരളത്തിലും കിംഗ് അമാനുള്ളമാർ വരട്ടെ എന്ന ആഗ്രഹം പ്രകടിപ്പിക്കുകയാണ് ഡോ.സുൽഫി നൂഹ്. ആ നവോത്ഥാന നായകനെയും കാത്ത്. കട്ട വെയ്റ്റിംഗ് ആണെന്നും അദേഹം വ്യക്തമാക്കി. .ഡോ.സുൽഫി നൂഹിന്റെ കുറിപ്പ് ഇങ്ങനെ; ങ്ങളാണ് എൻറെ ഹീറോ"! കിംഗ് അമാനുള്ള. "1920 " "അഫ്ഗാനിസ്ഥാൻ" "ഖാസി ,കിംഗ് അമാനുള്ള ഖാൻ". "സ്ത്രീകളെ തലയിൽ തുണി ഇടാൻ നിർബന്ധിക്കരുതെന്ന് ഉത്തരവിറക്കി ". "സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന"!
"പെൺകുട്ടികൾ പഠിക്കാൻ പാടില്ലെന്ന് നിയമമുള്ള നാട്ടിൽ ആദ്യമായി, പെൺകുട്ടികൾക്ക്കൂടി പഠിക്കാൻ സ്കൂൾ പണിഞ്ഞു". "യൂറോപ്പിൽ നിന്നും അധ്യാപകന്മാരെ കൊണ്ടുവന്ന് വിദ്യാർഥിനികളെ പഠിപ്പിച്ചു".
"ശൈശവ വിവാഹം നിർത്തിച്ചു". "സ്ത്രീധനം നിരോധിച്ചു". കിംഗ് അമാനുള്ള പിന്നീട് അഫ്ഗാനിസ്ഥാനിലെ ഏറ്റവും പുരോഗമനവാദിയായ രാജാവായി അറിയപ്പെട്ടു. ഇപ്പോൾ തീവ്രവാദികളുടെ പിടിയിൽ അകപ്പെട്ട അഫ്ഗാനിലെ കാര്യം , എന്തുകൊണ്ടും കഷ്ടം!
സ്ത്രീകൾ ഒറ്റയ്ക്ക് നടക്കാൻ പാടില്ല, വിദ്യാഭ്യാസം ഒട്ടുംതന്നെ പാടില്ല. സിനിമ, തുടങ്ങി വിവിധ തരത്തിലുള്ള കലകൾ ഒന്നുംതന്നെ പാടില്ല. അഫ്ഗാൻ വീണ്ടും ഇരുണ്ട യുഗത്തിൽ! ശ്രീ ശശി തരൂർ പറയുന്നതുപോലെ ഇന്ത്യയുടെ ചരിത്രം വായിക്കണം . അതിനപ്പുറം അഫ്ഗാനിലെ ചരിത്രം കൂടി അറിഞ്ഞിരിക്കണം ഇസ്ലാമിൽ പുതിയ നവോത്ഥാനം വരുവാൻ.
ഇസ്‌ലാമിൽ മാത്രമല്ല വിവിധ ജാതി മത വിഭാഗങ്ങളിലൊക്കെ നവോത്ഥാനം ഉണ്ടാകണം . തീവ്ര മത ചിന്താഗതിക്കാരുടെയിടയിൽ നിന്നും വിവിധ മതങ്ങളെ രക്ഷിക്കുവാൻ! ഭാരതത്തിലും കേരളത്തിലും കിംഗ് അമാനുള്ളമാർ വരട്ടെ! ആ നവോത്ഥാന നായകനെയും കാത്ത്. കട്ട വെയ്റ്റിംഗ്. ഡോ.സുൽഫി നൂഹു.
https://www.facebook.com/Malayalivartha