കൊന്ന് കളയുമെടാന്ന് പറഞ്ഞാണ് മകനെ അവര്‍ ക്രൂരമായി മര്‍ദിച്ചത്! മര്‍ദിക്കുന്നത് നേരിട്ട് കണ്ടു, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും അനുവദിച്ചില്ല: ആശുപത്രിയില്‍ പോകാന്‍ സമ്മതിച്ചെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടേനെ എന്നായിരുന്നു മകന്റെ അവസാനത്തെ വാക്കുകൾ, പൊട്ടിക്കരഞ്ഞ് ദീപുവിന്റെ അച്ഛന്‍

കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ദീപുവിനെ മര്‍ദിക്കുന്നതിന് താന്‍ നേരിട്ട് കണ്ടിരുന്നതായി പിതാവ് കുഞ്ഞാറു പറഞ്ഞു. നിന്നെ കൊന്ന് കളയുമെടാന്ന് പറഞ്ഞാണ് മകനെ അവര്‍ ക്രൂരമായി മര്‍ദിച്ചത്. മര്‍ദ്ദിച്ച ശേഷം ഭീഷണി ഭയന്ന് മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും അവര്‍ അനുവദിച്ചിരുന്നില്ല. വീടിന് പുറത്തിറങ്ങാതെ ഭയപ്പോടോടെയാണ് തങ്ങള്‍ കഴിഞ്ഞിരുന്നതെന്നും കുഞ്ഞാറു വ്യക്തമാക്കി.
താനും, ഭാര്യയും വൈകുന്നേരം ക്ഷേത്രത്തില്‍ വഴിപാട് കഴിച്ച് തിരിച്ചെത്തിപ്പോഴാണ് റോഡിന്റെ ഭാഗത്ത് നിന്ന് ശബ്ദം കേട്ടത്. ഓടിപ്പോയി നോക്കിയപ്പോള്‍ മകനെ ഒരു സംഘം ആളുകള്‍ വീടിന് സമീപമുള്ള മതിലില്‍ ചാരിനിര്‍ത്തി മര്‍ദിക്കുകയായിരുന്നു.
നിന്നെ ഞങ്ങള്‍ കൊന്നുകളയുമെന്ന് പറഞ്ഞായിരുന്നു മർദ്ദിച്ചത്. മര്‍ദ്ദനം തുടരുന്നതിനിടയില്‍ അവരുടെ ഇടയിലേക്ക് കയറി അവനെ പിടിച്ചുമാറ്റിയശേഷം മര്‍ദ്ദിക്കരുതെന്ന് ആവശ്യപ്പെട്ടു. അച്ഛനെ ഓര്‍ത്താണ് നിന്നെ കൊല്ലാതിരുന്നതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷമാണ് അവര്‍ പോയത്..
മര്‍ദ്ദനത്തെ തുടര്‍ന്ന അവശനായ മകനെ വീട്ടിലേക്ക് കൊണ്ടു വന്നെങ്കിലും ഭീഷണി ഭയന്ന് അവനെ ആശുപത്രിയിലേക്ക് ആ സമയത്ത് എത്തിക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിയിലേക്ക് വിടാത്തതിനാല്‍ അടുത്ത ദിവസം മകന്‍ എന്നോട് മിണ്ടിയതുപോലുമില്ല. ഭക്ഷണം പോലും കഴിച്ചില്ല. തിങ്കളാഴ്ച താന്‍ ആശുപത്രിയില്‍ പോയി വരുമ്പോള്‍ ദീപുവും അമ്മയും കൂടി കരഞ്ഞിരിക്കുന്നതാണ് കണ്ടത്.
ആശുപത്രിയില്‍ പോകാന്‍ സമ്മതിച്ചെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടേനെ എന്നാണ് അന്ന് അവന്‍ പറഞ്ഞത്. അപ്പോള്‍ സുഹൃത്തിന്റെ ഓട്ടോ വിളിച്ച് മകനെ ആശുപത്രിയിലേക്ക് അയച്ചു. പിന്നെ എനിക്ക് എന്റെ മകനെ കാണാന്‍ സാധിച്ചില്ലെന്ന് പിതാവ് കുഞ്ഞാറു പൊട്ടികരഞ്ഞുകൊണ്ടാണ് തന്‍്റെ വേദന മാധ്യമങ്ങളോട് പങ്കുവെച്ചത്.
https://www.facebook.com/Malayalivartha