കെ.എസ്.ആര്‍.ടി.സിയില്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പദ്ധതിയുമായി എംഡി ആന്റണി ചാക്കോ

കെഎസ്ആര്‍ടിസി ബസില്‍ ഇനി കാശില്ലാതെയും യാത്രചെയ്യാം. കെ.എസ്.ആര്‍.ടി.സിയില്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പദ്ധതി ഇടന്‍ തന്നെ നിലവില്‍ വരും. അതിനാല്‍ തന്നെ കാശില്ലാതെയും ബസില്‍ യാത്രചെയ്യാം. ഡിപ്പോകളില്‍ നിന്ന് ലഭിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് കൈയ്യില്‍ കരുതിയാല്‍ മതി. മാത്രമല്ല സീറ്റ് റിസര്‍വ് ചെയ്തവര്‍ക്ക് ബസ് എപ്പോള്‍ എത്തുമെന്നറിയാതെ റോഡില്‍ കാത്ത് നില്‍ക്കുകയും വേണ്ട. ബസ് വരുന്നസമയം മൊബൈലില്‍ മെസേജായി എത്തും.
ടിക്കറ്റ് റിസര്‍വ് ചെയ്യുന്ന യാത്രക്കാരനെ യാത്രയെ സംബന്ധിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ മൊബൈല്‍ ഫോണിലൂടെ അറിയിക്കുന്ന സംവിധാനവും നടപ്പിലാക്കും. ഉദാഹരണത്തിന്, തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള ബസില്‍ ആലപ്പുഴയില്‍ നിന്ന് സീറ്റ് റിസര്‍വ് ചെയ്ത യാത്രക്കാരന് ആലപ്പുഴയില്‍ ബസ് എപ്പോള്‍ എത്തുമെന്ന വിവരം എസ്.എം.എസ് വഴി അറിയാനാവും. കെ.എസ്.ആര്‍.ടി.സിയുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ബസ് ഏതു വഴി എത്ര യാത്രക്കാരുമായി എത്ര വേഗതയില്‍ എത്തിക്കൊണ്ടിരിക്കുന്നുവെന്ന വിവരവും ലഭിക്കും.
എ.ടി.എം കാര്‍ഡിന്റെ രൂപവും ഭാവവുമുള്ള കാര്‍ഡ് ഡിപ്പോകളില്‍ നിന്ന് വാങ്ങാം. പല നിരക്കില്‍ തുക ചാര്‍ജ് ചെയ്യാം. ഇറങ്ങേണ്ട സ്ഥലം പറഞ്ഞാല്‍ മതി. കണ്ടക്ടര്‍ കാര്‍ഡ് ടിക്കറ്റ് മെഷീനില്‍ തൊട്ട ശേഷം തിരിച്ചു തരും. നൂറ് രൂപയ്ക്ക് ചാര്‍ജ് ചെയ്ത കാര്‍ഡാണെങ്കില്‍ ഇറങ്ങേണ്ട സ്‌റ്റോപ്പിനുള്ള ടിക്കറ്റ് നിരക്ക് മാത്രം കുറയും. 15 രൂപയാണ് ടിക്കറ്റ് നിരക്കെങ്കില്‍ യാത്ര അവസാനിക്കുമ്പോള്‍ കാര്‍ഡില്‍ 85 രൂപ ബാക്കി കാണും. കാര്‍ഡ് റീചാര്‍ജ് ചെയ്യാനും ബസില്‍ സംവിധാനം ഒരുക്കും. ബസ് യാത്രയ്ക്കിടയിലെ ചില്ലറ പ്രശ്‌നത്തിനും പരിഹാരമാവും.
സെപ്തംബര്‍ 30 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ജി.പി.എസ് സംവിധാനം നിലവില്‍ വരും. ആദ്യ ഘട്ടമായി തിരുവനന്തപുരം ജില്ലയിലെ 200 ബസുകളിലാണിത്. തുടര്‍ന്ന് മുഴുവന്‍ ബസുകളിലും പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് സി.എം.ഡി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























