കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി കോളജ് വിദ്യാര്‍ഥിനി മരിച്ചു

കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിനു സമീപം ടാങ്കര്‍ ലോറി പാഞ്ഞുകയറി കോളജ് വിദ്യാര്‍ഥിനി മരിച്ചു. രാജഗിരി കോളജിലെ ബികോം വിദ്യാര്‍ഥിനി നിയ (19) ആണ് മരിച്ചത്. ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്ക് ഇടയിലേക്ക് ടാങ്കര്‍ ലോറി പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ ഒരു കാല്‍നടയാത്രക്കാരനും പരുക്കേറ്റിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇന്‍ഫോ പാര്‍ക്ക് പരിസരത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ ചെറുതും വലുതുമായി നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്രയും അപകടം ഉണ്ടായിട്ടും വേണ്ടത്ര മുന്‍കരുതല്‍ എടുക്കാന്‍ അധികൃതര്‍ തയാറാവാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























