രാജ്യാന്തര എയര്‍ലൈനുകളുമായി ചര്‍ച്ചയ്ക്ക് കണ്ണൂര്‍ വിമാനത്താവളഎംഡി

കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കെ, രാജ്യാന്തര എയര്‍ലൈനുകളുമായി ചര്‍ച്ച നടത്താന്‍ കണ്ണൂര്‍ വിമാനത്താവള കമ്പനി (കിയാല്‍) അധികൃതര്‍ ഒരുങ്ങുന്നു. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ രാജ്യാന്തര എയര്‍ലൈനുകളുടെയും വിമാനത്താവളങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന വേള്‍ഡ് റൂട്‌സ് സമ്മേളനത്തില്‍ കിയാല്‍ എംഡി ജി. ചന്ദ്രമൗലി കണ്ണൂരിന്റെ സാധ്യതകള്‍ അവതരിപ്പിക്കും.
രാജ്യാന്തര എയര്‍ലൈനുകളുടെ പ്രതിനിധികളുമായി നേരിട്ടുള്ള ചര്‍ച്ച നടത്തുകയും ചെയ്യും. ലോകത്തെ 250-ല്‍ അധികം എയര്‍ലൈനുകളുടെ പ്രതിനിധികള്‍ പുതിയ സാധ്യതകളും വിപണികളും പ്രയോജനപ്പെടുത്താനായി 19 മുതല്‍ 22 വരെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ചില രാജ്യാന്തര എയര്‍ലൈനുകളുടെ കേരളത്തിലെ ഉദ്യോഗസ്ഥരുമായി കിയാല്‍ പ്രതിനിധികള്‍ ഇതിനകം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥരെ കാര്യങ്ങള്‍ നേരിട്ടു ബോധ്യപ്പെടുത്താന്‍ സമ്മേളനം സഹായിക്കുമെന്നു ജി. ചന്ദ്രമൗലി പറഞ്ഞു. എയര്‍ലൈനുകള്‍ പുതിയ റൂട്ടുകളും സാധ്യതകളും കണ്ടെത്താനുള്ള നീക്കങ്ങള്‍ ആറു മാസം മുന്‍പു തന്നെ തുടങ്ങും. അടുത്ത ഏപ്രിലിലോ മേയിലോ വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്നതിനാല്‍, നേരത്തെ തന്നെ കണ്ണൂരിനെ എയര്‍ലൈനുകളുടെ റൂട്ട് മാപ്പില്‍ കൊണ്ടുവരാനാണു സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും ചന്ദ്രമൗലി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























