സമരം നയിച്ചത് വിഎസ്, ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് കൊടുത്ത് മാധ്യമങ്ങള്‍, പ്രമുഖ മാധ്യമങ്ങള്‍ വിഎസിനെ ഒഴിവാക്കിയതിനെതിരെ സോഷ്യല്‍ മീഡിയ

കഴിഞ്ഞ ഒണ്‍പത് ദിവസമായി മൂന്നാറില്‍ തൊഴിലാളിസ്ത്രീകള്‍ നടത്തിയ സമരം കേരളത്തിന്റെ സമര നായകന്‍ വിഎസ് അച്യൂതാന്ദന്‍ ഏറ്റെടുത്ത് വിജയിപ്പിട്ടും അതിന്റെ ക്രഡിറ്റ് സമരസ്ഥലത്തേക്ക് പോകാത്ത മുഖ്യന്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉയര്‍ത്തികാട്ടിയാണ് മാധ്യമങ്ങള്‍ ഇന്ന് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ വിഎസിനോട് മാധ്യമങ്ങള്‍ കാട്ടിയ അവഗണനയെക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധ മുയരുന്നുണ്ട്. കേരള കൗമുദിമാത്രമാണ് വിഎസിനെ ഉയര്‍ത്തികാട്ടിയത്. എന്നാല്‍ തങ്ങളുടെ നേതാവ് വിഎസ് ആണെന്നും വിഎസ് എത്തിയതിനാലാണ് സമരം ഒത്ത് തീര്‍ന്നതെന്നുമാണ് സമരക്കാരുടെ പക്ഷം.
കഴിഞ്ഞ ദിവസം 94-ലിന്റെ ചെറുപ്പത്തില്‍ വിഎസ് മുന്നാറിലെത്തി സമരം ഏറ്റെടുക്കുകയും തൊഴിലാളികള്‍ക്കൊപ്പം സമരം അവസാനിക്കുന്നതുവരെ ഇരിക്കുകയും ചെയ്തു. സര്‍ക്കാരും കമ്പനിയും വാക്ക് പാലിച്ചില്ലെങ്കില്‍ രണ്ടാംഘട്ട സമരം താന്‍ എറ്റെടുക്കുമെന്നും പറഞ്ഞാണ് വിഎസ് തൊഴിലാളികളോട് വിടപറഞ്ഞത്.തൊഴിലാളികള്‍ ആവേശത്തോടെയാണ് വിഎസിനെ വരവേറ്റത്.
നേതാക്കള്‍ തൊഴിലാളികളെ പേടിച്ച് മൂന്നാറിലെത്താന്‍ മടിച്ചപ്പോള്‍ വിഎസിനെ തൊഴിലാളികള്‍ സ്വാഗതം ചെയ്തു. സമരം തീര്‍ത്തില്ലെങ്കില്‍ താനും സമരക്കാര്‍ക്കൊപ്പം എത്തുമെന്നായിരുന്നു വിഎസിന്റെ പ്രസ്താവന. അത് ധാരാളമായിരുന്നു. വി എസ് എത്തും എന്നറിഞ്ഞതോടെ മൂന്നാറിലേക്ക് നേതാക്കള്‍ ഒഴുകി. നേതാക്കളെ അടിച്ചോടിച്ചു തൊഴിലാളികള്‍. ഒടുവിലാണ് വി എസ് അച്യുതാനന്ദന്‍ സമരവേദിയിലേക്ക് എത്തിയത്. അതുവരെ നേതാക്കളെ അടിച്ചോടിച്ചവര്‍ വിഎസിനെ പൂമാലയിട്ടും മുദ്രാവാക്യം വിളിച്ചും സ്വീകരിക്കുകയാണ് ഉണ്ടായത്. മറ്റൊരു നേതാവിനും ലഭിക്കാത്ത ആദരവായി അത്.
രാവിലെ 11.00 മണിയോടെയാണ് വി എസ്. മൂന്നാറില്‍ എത്തിയത്.വിഎസ് പ്രതിഷേധക്കാര്‍ക്കൊപ്പമിരുന്നതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. ഉന്നത ഉദ്യോഗസ്ഥര്‍ വിഎസിന് സംരക്ഷണം തീര്‍ത്ത് അടുത്ത് തന്നെയുണ്ടായിരുന്നു. വിഎസ് എത്തിയതോടെ തൊഴിലാളികള്‍ വെരട്ടിയോടിച്ച കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളായ ലതികാ സുഭാഷ്, ബിന്ദുകൃഷ്ണ, ആര്‍എംപി നേതാവ് കെകെ രമ എന്നിവര്‍ വിഎസ് അടുത്തെത്തി വിസിനോടൊപ്പം നിലയുറപ്പിച്ചു. ഉച്ചയോടെ എത്തിയ മന്ത്രി പികെ ജയലക്ഷമിയെയും തൊഴിലാളികള്‍ തടഞ്ഞുവെച്ചു. ഇതിനെ തുടര്‍ന്ന് മന്ത്രിയും വിഎസിനോടൊപ്പം ചേര്‍ന്നു.
കൊച്ചിയില്‍ നടന്ന ചര്‍ച്ച മുഖ്യമന്ത്രി ഏറ്റെടുത്തതോടെയാണ് മാനേജ്‌മെന്റെ തങ്ങളുടെ നിലപാടില്‍ അയവ് വരുത്തിയത്. ഇതോടെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മുന്നുമണിക്കോറോളം സമയമെടുത്ത് ചേര്‍ന്ന യോഗം മുന്നാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനിച്ചത്. തൊഴിലാളികളുടെ ഇടയിലിരുന്ന് അഹാരംപോലും ഉപേക്ഷിച്ച് സമരം നയിച്ച വിഎസിനെ തഴഞ്ഞതാണ് ഇന്നത്തെ പത്രങ്ങളില്‍ കാണാനുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























