മുന്നാറിലെ തൊഴിലാളികള്‍ക്ക് തലൈവനായി വിഎസ്, സര്‍ക്കാരു വാക്ക് പാലിച്ചില്ലെങ്കില്‍ സമരം ഏറ്റെടുക്കുമെന്ന് വിഎസിന്റെ ഭീഷണി

മൂന്നാറി സ്ത്രീ തൊഴിലാളികള്‍ക്ക് തലൈവനായി വിഎസ് ചരിത്രം രചിച്ചാണ് മടങ്ങിയത്.ഇന്നലെ രാവിലെ 11 മുന്നാറിലെത്തിയ വിഎസിനെ സമരക്കാര്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.തിങ്ങിനിറഞ്ഞിരുന്ന സമരക്കാര്‍ക്കിടയിലൂടെ മുന്‍നിരയിലേക്ക് എത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതോടെ മദ്ധ്യഭാഗത്തായി കസേരയിട്ടിരുന്ന് ഇരുന്നു. വിഎസ് സമരക്കാര്‍ക്കൊപ്പം ഇരുന്നതോടെ തോട്ടം തൊഴിലാളികള്‍ അടുത്തെത്തി പരാതികള്‍ പറഞ്ഞു. എല്ലാവരകുടെ പരാതികളും വിഎസ് കേട്ടു. ചിലര്‍ വിഎസിന് നിവേദനം നല്‍കി. ചില സ്ത്രീകള്‍ വിഎസിന്റെ കാല്‍ തൊട്ടു വന്ദിച്ചു. എഴുതിവായിച്ച പ്രസംഗം വി എസ് തുടങ്ങിയത് തമിഴില്‍ലായിരുന്നു. തൊഴിലാളികളുടെ വികാരം തിരിച്ചറിഞ്ഞായിരുന്നു വിഎസിന്റെ അഭിസംബോധന. \'മൂന്നാറിന്‍ മക്കളേ, ഉങ്കളുക്കു വണക്കം!\' വിഎസിന്റെ അഭിസംബോധനയ്ക്കു \'വീര വണക്കം തലൈവരേ...\' എന്ന സ്ത്രീകളുടെ മറുപടി.
തൊഴിലാളികളെ വഞ്ചിക്കുന്ന തട്ടിപ്പു കമ്പനിയാണ് കണ്ണന്‍ ദേവനെന്ന് വി എസ് പറഞ്ഞു. തൊഴിലാളിയുടെ കമ്പനി എന്ന പേരില്‍ മാനേജ്‌മെന്റ് പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതും മാനേജ്‌മെന്റാണ്. ഏറ്റവും ഗുണമേന്മയുള്ള തേയിലയായ മൂന്നാര്‍ തേയില, ഉത്പാദിപ്പിക്കുന്നതിന്റെ സിംഹഭാഗവും ടാറ്റയ്ക്കാണ് വില്‍ക്കുന്നത്.
തൊഴിലാളികള്‍ ആവശ്യപ്പെടുന്ന പത്ത് ശതമാനം വര്‍ദ്ധനയെന്നത് മൂവായിരം രൂപയ്ക്ക് താഴയാണ്. ബോണസ് ഏകപക്ഷീയമായി വെട്ടിക്കുറച്ചതിന് ന്യായീകരണമില്ല. കാടത്തം നിറഞ്ഞ നടപടിയാണ് കണ്ണന്‍ദേവന്‍ കമ്പനിയുടേത്. സാധാരണ തൊഴിലാളികള്‍ക്കു പോലും 700 800 രൂപ കൂലി ലഭിക്കുമ്പോള്‍ ഇവിടുത്തെ തൊഴിലാളികള്‍ക്ക് 238 രൂപ മാത്രമാണ് നല്‍കുന്നത്. ഇവരുടെ പ്രശ്‌നത്തില്‍ സര്‍ക്കാരും കമ്പനിയും തീരുമാനമെടുക്കുന്നതു വരെ ഞാന്‍ ഈ സമരക്കാര്‍ക്കൊപ്പം ഇരിക്കുന്നതാണ്.... ഇരിക്കുന്നതാണ്... ഇരിക്കുന്നതാണ്....
പതിവ് ശൈലിയില്‍ നീട്ടി പറഞ്ഞ് വി എസ് പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ സമരക്കാര്‍ കൈയടിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേട്ട് വി എസ് സമരത്തില്‍ തുടരുകയാണ്. രാവിലെ തന്നെ സമരക്കാര്‍ക്കൊപ്പം ഉണ്ടായിരുന്ന കെ.കെ. രമ, ലതികാ സുഭാഷ് എന്നിവര്‍ വി.എസിന് അരികിലെത്തി സംസാരിച്ചിരുന്നു. വി എസ്. എന്ന വയോധികനായ നേതാവിനോട് ജനങ്ങള്‍ക്ക് എന്തു മാത്രം വിശ്വാസവും സ്‌നേഹവുമുണ്ടെന്നും ഒരിക്കള്‍ കൂടി തളിയിച്ചു. എല്ലാ രാഷ്ട്രീയ നേതാക്കളെയും ആട്ടിപ്പായിച്ച സമരക്കാര്‍ വി.എസിനെ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്. തങ്ങളുടെ രക്ഷകനായാണ് വി.എസിനെ മൂന്നാറിലെ സാധുക്കളായ സ്ത്രീ തൊഴിലാളികള്‍ കണ്ടത്. വി.എസിന്റെ സത്യസന്ധതയും പ്രതിബദ്ധതയും സമരവീര്യവും അവരെ ആവേശ ഭരിതരാക്കി. സമരം ഒത്തുതീര്‍ന്നതോടെ ഐതിഹാസികമായ സമരം വിജയിപ്പിച്ച തൊഴിലാളികളെ വി എസ് അഭിനന്ദിക്കുകയും ചെയ്തു. തൊഴിലാളികള്‍ തന്നെ നേതാക്കളായി നടത്തിയ ഉജ്ജ്വല സമരമാണിത്. പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ വീണ്ടും നിങ്ങള്‍ ശക്തമായ സമരം നടത്തണം. എല്ലാ സഹായവും ഞാനും എന്റെ നേതൃത്വവും വാഗ്ദാനം ചെയ്യുന്നു. സമരം വിജയിക്കുന്നതുവരെ നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന വാക്ക് ഞാന്‍ പാലിച്ചു. വെറുതേ വീണ്‍വാക്ക് പറയുകയായിരുന്നില്ല. ഇനി നിങ്ങളോടെല്ലാം വന്ദനം പറഞ്ഞുകൊണ്ട് ഞാന്‍ പോകുന്നു എന്ന് പറഞ്ഞാണ് വി എസ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ആര്‍പ്പ് വിളികളോടെയാണ് സമരക്കാര്‍ വി.എസിനെ യാത്രയാക്കിയത്. സമരക്കാര്‍ പടക്കം പൊട്ടിച്ചും ആര്‍പ്പ് വിളിച്ചും പൂത്തിരി കത്തിച്ചുമാണ് വിജയത്തെ വരവേറ്റത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























